കസ്​റ്റഡി കൊലപാതകം: എസ്.ഐ ദീപക് അറസ്​റ്റിൽ

കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് കസ്​റ്റഡി മർദനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ എസ്.ഐ ജി.എസ്. ദീപക് അറസ്​റ്റിൽ. ഇയാൾക്കെതിരെ കൊലക്കുറ്റം, അന്യായമായി തടങ്കലിൽ വെക്കൽ, മർദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആലുവ പൊലീസ് ക്ലബിൽ എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ രാത്രിയാണ് പ്രതി ചേർത്ത് അറസ്​റ്റ്​​ ചെയ്തത്. ശ്രീജിത്തിനെ വീട്ടിലെത്തി കസ്​റ്റഡിയിലെടുത്ത റൂറൽ ടൈഗർ ഫോഴ്സ് അംഗങ്ങളായ ജിതിൻരാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരെ അറസ്​റ്റ്​ ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇവരാണ് ആദ്യ മൂന്ന് പ്രതികൾ. ഇതോടെ കേസിൽ അറസ്​റ്റിലാകുന്ന പ്രതികളുടെ എണ്ണം നാലായി. ജി.എസ്. ദീപക് നാലാം പ്രതിയാണ്. ഇയാളെ ശനിയാഴ്​ച കോടതിയിൽ ഹാജരാക്കും.

ശ്രീജിത്തിനെ എസ്.ഐ ദീപക് സ്​റ്റേഷനിൽ ക്രൂരമർദനത്തിനിരയാക്കിയെന്ന് ആദ്യഘട്ടത്തിൽത്തന്നെ ആരോപണമുണ്ടായിരുന്നു. ശ്രീജിത്തി​​​​​െൻറ ഭാര്യയും മാതാപിതാക്കളും സഹോദരനും വാസുദേവ​​​​​​െൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് കസ്​റ്റഡിയിലെടുക്കപ്പെട്ട മറ്റുള്ളവരും മൊഴിനൽകിയിരുന്നു. ഇതിൽ ഒപ്പം കസ്​റ്റഡിയിലെടുക്കപ്പെവരുടെ മൊഴിയാണ് നിർണായകമായത്.

സ്​റ്റേഷനിലെത്തിയ മാതാപിതാക്കളെ ശ്രീജിത്തിനെ കാണാൻ അനുവദിച്ചില്ലെന്നും വെള്ളം കൊടുക്കാൻപോലും സമ്മതിച്ചില്ലെന്നും ആരോപണമുണ്ടായിരുന്നു. അവധിയിലായിരുന്ന എസ്.ഐ ദീപക് എന്തുകൊണ്ടാണ് രാത്രിയിൽത്തന്നെ സ്​റ്റേഷനിലെത്തിയതെന്നും ചോദ്യമുയർന്നിരുന്നു. ഇതുസംബന്ധിച്ച വിശദമായ ചോദ്യം ചെയ്യൽ വെള്ളിയാഴ്ച നടന്നു. ഇക്കാര്യത്തിൽ ദീപക് വിശദീകരണം നൽകിയതായാണ് അറിയുന്നത്. ആരുടെയെങ്കിലും പ്രത്യേക നിർദേശം ലഭിച്ചിരുന്നോ എന്നതും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. മരണകാരണമായ, വയറിനേറ്റ ക്ഷതം ആർ.ടി.എഫ് ഉദ്യോഗസ്ഥരിൽനിന്നുതന്നെ ഏറ്റതാണെന്ന നിഗമനത്തിൽത്തന്നെയാണ് അന്വേഷണ സംഘം.

എന്നാൽ, ശ്രീജിത്തിനെ സ്​​േറ്റഷനിൽ  ക്രൂരമായി  മർദിച്ചത് ദീപക്കാണ് എന്ന അനുമാനത്തിൽ എത്തിയതോടെയാണ് ഇയാളെ പ്രതിയാക്കി അറസ്​റ്റ്​ ചെയ്തത്. ചോദ്യം ചെയ്യലില്‍ ദീപക് ശ്രീജിത്തിനെ മര്‍ദിച്ചെന്ന്​ സമ്മതിച്ചതായാണ് സൂചന. പല ഘട്ടങ്ങളിലായി അന്വേഷണ സംഘത്തി​​​​​െൻറ ചോദ്യം ചെയ്യലിനുശേഷം വൈകീട്ട്​ 6.45ഓടെ ഐ.ജി എസ്. ശ്രീജിത്ത് ആലുവ ​െപാലീസ് ക്ലബിലെത്തുകയും തുടർന്ന്​ അറസ്​റ്റ്​ ചെയ്യാനുള്ള തീരുമാനമെടുക്കുകയുമായിരുന്നു. പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച വരാപ്പുഴ സ്​റ്റേഷനിലെ മറ്റ് പൊലീസുകാരെയും ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കസ്​റ്റഡി മരണവുമായി ബന്ധപ്പെട്ട് പറവൂര്‍ സി.ഐ ക്രിസ്പിൻ സാം, വരാപ്പുഴ എസ്‌.ഐ ജി.എസ്. ദീപക് എന്നിവരുടെ പങ്ക് അന്വേഷിക്കുന്നതി​​​​​െൻറ ഭാഗമായായിരുന്നു ഇത്. 

അറസ്​റ്റ്​ വിശദമായ അന്വേഷണത്തി​​​െൻറ അടിസ്ഥാനത്തിൽ –െഎ.ജി 
എ​ല്ലാ ത​ര​ം അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ​യും തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​രാ​പ്പു​ഴ ​എ​സ്.​െ​എ ദീ​പ​ക്കി​​​​െൻറ അ​റ​സ്​​റ്റ്​ എ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ഐ.​ജി എ​സ്.​ശ്രീ​ജി​ത്ത്. രാ​ത്രി വൈ​കി ആ​ലു​വ പൊ​ലീ​സ് ക്ല​ബി​ൽ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. മെ​ഡി​ക്ക​ൽ ബോ​ർ​ഡു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ളു​െ​ട​കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്​​റ്റ്. കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടാ​കു​മോ എ​ന്ന കാ​ര്യം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷ​മേ പ​റ​യാ​ൻ ക​ഴി​യൂ. മെ​ഡി​ക്ക​ൽ ബോ​ർ​ഡി​​​െൻറ റി​പ്പോ​ർ​ട്ട് തി​ങ്ക​ളാ​ഴ്ച ല​ഭി​ക്കും. ഇ​തി​​​​െൻറ​യെ​ല്ലാം അ​ടി​സ്ഥാ​ന​ത്തി​ലേ ക്രി​സ്പി​ൻ സാം, ​മ​റ്റ് പൊ​ലീ​​സു​കാ​ർ എ​ന്നി​വ​രു​ടെ പ​ങ്ക്​ സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

സി.പി.എം നേതാവി​​​​​െൻറ മൊഴിയെടുത്തു
വരാപ്പുഴയില്‍ പൊലീസി​​​​െൻറ കസ്​റ്റഡി മർദനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എം ആലങ്ങാട് ഏരിയ കമ്മിറ്റി അംഗം വി.പി. ഡെന്നിയെ ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തി അന്വേഷണ സംഘം വിശദമായ മൊഴിയെടുത്തു. അര മണിക്കൂറോളം നീണ്ട മൊഴിയെടുക്കലിൽ വാസുദേവ​​​​​െൻറ വീട് ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചറിഞ്ഞതെന്ന് ഡെന്നി പ്രതികരിച്ചു.

ശ്രീജിത്തിനെതി​െര വ്യാജ തെളിവുണ്ടാക്കാന്‍ സി.പി.എം നേതാക്കളായ വി.പി. ഡെന്നിയും കെ.ജെ. തോമസും ശ്രമിച്ചുവെന്ന് വാസുദേവ​​​​​െൻറ വീട് ആക്രമണ കേസിലെ ദൃക്‌സാക്ഷിയെന്ന്​ പൊലീസ് പറയുന്ന പരമേശ്വര​​​​​െൻറ മകന്‍ ശരത് വെളിപ്പെടുത്തിയിരുന്നു. സംഭവ സമയത്ത് പരമേശ്വരൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും വൈകീട്ടാണ് കാര്യങ്ങൾ അറിഞ്ഞതെന്നുമാണ് ശരത്​ പറഞ്ഞത്.

എന്നാൽ, പാര്‍ട്ടിക്കാര്‍ വന്നുപോയശേഷം ഇത്​ മാറ്റിപ്പറയുകയായിരുന്നുവെന്നും ശരത് പറഞ്ഞിരുന്നു. സി.പി.എം നേതാക്കളായ വി.പി. ഡെന്നിയും കെ.ജെ. തോമസും വീട്ടിലെത്തി പരമേശ്വരനെ കൂട്ടിക്കൊണ്ടുപോയശേഷമാണ് മൊഴി മാറ്റിപ്പറഞ്ഞതെന്നാണ് പറഞ്ഞത്. എന്നാല്‍, ആരോപണം  സി.പി.എം പ്രാദേശിക നേതൃത്വം തള്ളിയിരുന്നു. 
 

കൊല്ലപ്പെട്ട ശ്രീജിത്ത്
 


പൊലീസിനെതിരെ കുരുക്ക്​ മുറുകുന്നു; അന്വേഷണം ഉന്നതരിലേക്ക്​
വരാപ്പുഴയിൽ ശ്രീജിത്ത്​ കസ്​റ്റഡിയിൽ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ കുരുക്ക്​ മുറുകുന്നു. നടപടി റൂറൽ ടൈഗർ ഫോഴ്​സിലെ (ആർ.ടി.എഫ്​) മൂന്ന്​ പൊലീസുകാരിൽ ഒതുക്കി മറ്റുള്ളവരെ രക്ഷിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ അന്വേഷണം ഉന്നതരിലേക്കും നീങ്ങുകയാണ്​. വരാപ്പുഴ എസ്​.െഎ ജി.എസ്​. ദീപക്​, പറവൂർ സി.​െഎ ക്രിസ്​പിൻ സാം എന്നിവർക്ക്​ സംഭവത്തിൽ ഗുരുതര വീഴ്​ച പറ്റിയതായാണ്​ ​ക്രൈംബ്രാഞ്ച്​ സി.​െഎ എസ്​. ശ്രീജിത്തി​​​​െൻറ നേതൃത്വത്തി​െല അന്വേഷണ സംഘത്തി​​​​െൻറ കണ്ടെത്തൽ.

വരാപ്പുഴ എസ്​.​െഎക്കും പറവൂർ സി.​െഎക്കും സംഭവത്തിൽ വ്യക്തമായ പങ്കുള്ളതായി മരിച്ച ശ്രീജിത്തി​​​​െൻറ ബന്ധുക്കളും കൂട്ടുപ്രതികളും ആദ്യമേതന്നെ ആരോപിച്ചിരുന്നു. എസ്​.​െഎക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ നിരാഹാരം കിടക്കുമെന്നാണ്​​ ശ്രീജിത്തി​​​​െൻറ മാതാവ്​ ശ്യാമള പറയുന്നത്​. തങ്ങളെ ബലിയാടാക്കി കുറ്റവാളികളായ മേലുദ്യോഗസ്ഥർ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന്​ അറസ്​റ്റിലായ പൊലീസുകാരും വെളിപ്പെടുത്തി. പൊലീസ്​ മർദനമാണ്​ മരണത്തിലേക്ക്​ നയിച്ചതെന്ന്​​ സൂചിപ്പിക്കുന്നതായിരുന്നു ​പോസ്​റ്റ്​മോർട്ടം റിപ്പോർട്ടും ചികിത്സ​ രേഖകളും​ മെഡിക്കൽ ബോർഡി​​​​െൻറ പ്രാഥമിക നിഗമനവും. എന്നിട്ടും, മെഡിക്കൽ ബോർഡി​​​​െൻറ അന്തിമ റിപ്പോർട്ട്​ വന്നശേഷമേ മറ്റുള്ളവർക്കെതിരായ നടപടിയിൽ തീരുമാനമെടുക്കൂ എന്നായിരുന്നു അന്വേഷണ സംഘത്തി​​​​െൻറ നിലപാട്​. എന്നാൽ, വ്യക്തമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അന്വേഷണം എസ്​.​െഎയിലേക്കും സി.​െഎയിലേക്കും വ്യാപിപ്പിക്കാൻ നിർബന്ധിതരാകുകയായിരുന്നു. 

അവധി റദ്ദാക്കി സ്​റ്റേഷനിലെത്തിയ എസ്​.​െഎ ദീപക്​  ശ്രീജിത്തിനെ ക്രൂരമായി മർദിച്ചതായി ഏറക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്​. എസ്​.​െഎയെ വെള്ളിയാഴ്​ച പകൽ മുഴുവൻ ആലുവ പൊലീസ്​ ക്ലബിൽ ചോദ്യം ചെയ്​തു. അറസ്​റ്റ്​ രേഖപ്പെടുത്തുന്നതിൽ സി.​െഎക്ക്​ ഗുരുതര പാളിച്ച പറ്റിയതായും രേഖകളിൽ കൃത്രിമം നടന്നതായും കണ്ടെത്തിയിട്ടുണ്ട്​. കസ്​റ്റഡി മർദനവുമായി നേരിട്ട്​ ബന്ധമില്ലാത്തതിനാൽ സി.​െഎയെ പ്രതിയാക്കില്ലെന്നാണ്​ സൂചന. 

അതേസമയം, ആർ.ടി.എഫിന്​ നേതൃത്വം നൽകുന്ന ആലുവ റൂറൽ എസ്​.പി എ.വി. ജോർജിനെ നടപടികളിൽനിന്ന്​ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ ശ്രീജിത്തി​​​​െൻറയും അറസ്​റ്റിലായ പൊലീസുകാരുടെയും ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ട്​. ടൈഗർ ഫോഴ്​സ്​ അംഗങ്ങളായ മൂന്നുപേരെ കൊലക്കുറ്റം ചുമത്തി അറസ്​റ്റ്​ ചെയ്​തിട്ടും സംഘത്തിന്​ നേതൃത്വം നൽകുന്ന ജോർജിനെ കുറ്റമുക്തനാക്കുന്നത്​ അംഗീകരിക്കാനാകില്ലെന്നാണ്​ ഇവരു​െട നിലപാട്​. എസ്​.പിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്​. സംഭവദിവസം അവധിയെടുത്ത്​ തിരുവനന്തപുരത്തായിരുന്ന എസ്​.​െഎ ദീപക്​ രാത്രി വൈകി തിരക്കിട്ട്​ സ്​റ്റേഷനിൽ തിരിച്ചെത്തിയത്​ ആരുടെ നിർദേശപ്രകാരമായിരുന്നു എന്നും അറിവായിട്ടില്ല.


 

 


 

Tags:    
News Summary - Varappuzha custody death- SI Deepak charge for murder- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.