വരാപ്പുഴ കസ്​റ്റഡി മരണം: അന്വേഷണസംഘം ഓഫിസ് എ.ആർ ക്യാമ്പിൽ

കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് കസ്​റ്റഡിയിൽ മരിച്ച സംഭവം അന്വേഷിക്കുന്ന പ്രത്യേകസംഘത്തി​​െൻറ ഓഫിസ് കളമശ്ശേരി എ.ആർ ക്യാമ്പിൽ. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തി​​െൻറ നേതൃത്വത്തി​െല സംഘമാണ് കളമശ്ശേരി എ.ആർ ക്യാമ്പിൽ പ്രവർത്തനം ആരംഭിച്ചത്.

അറസ്​റ്റിലായ ആദ്യ മൂന്ന് പ്രതികൾ എ.ആർ ക്യാമ്പിലെ പൊലീസുകാരായിരുന്നു. എ.ആർ ക്യാമ്പിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട പൊലീസുകാരെ ചേർത്താണ് ആലുവ റൂറൽ എസ്.പിയായിരുന്ന എ.വി. ജോർജ്​ റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്​) ആരംഭിച്ചത്. 

ആലുവ പൊലീസ്​ ക്ലബിലായിരുന്നു ആദ്യം അന്വേഷണസംഘത്തി​​​െൻറ ഒാഫിസ്​. പൊലീസ് ക്ലബിന് പകരം പറവൂരിൽ മറ്റൊരു ഓഫിസ് നൽകിയെങ്കിലും അത് നിരസിച്ചാണ് എ.ആർ ക്യാമ്പിലേക്ക് മാറിയതെന്നും പറയുന്നു. കേസി​​െൻറ അന്വേഷണപുരോഗതി അറിയിക്കണമെന്ന് ഉദ്യോഗസ്ഥരോട് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തി​​െൻറ ഭാര്യ അഖില നൽകിയ ഹരജി പരിഗണിച്ചായിരുന്നു ഇൗ നിർദേശം.

കേസിലെ പ്രധാന പ്രതികൾ ഇപ്പോഴും പുറത്തുതന്നെയാണെന്നാണ്​ കുടുംബത്തി​​​െൻറ ആരോപണം. ഹരജി ജൂൺ അഞ്ചിന് പരിഗണിക്കാനിരിക്കുകയാണ്. നാലാം പ്രതി വരാപ്പുഴ മുൻ എസ്.ഐ ജി.എസ്. ദീപക്കി​​െൻറ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധി പറഞ്ഞേക്കും. 

Tags:    
News Summary - varapuzha custodial death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.