ശ്രീജിത്തി​െൻറ മരണം: സി.പി.എം ഏരിയ സെക്രട്ടറിയുടെ മൊഴിയെടുത്തു

വരാപ്പുഴ: ശ്രീജിത്തി​​​ന്‍റെ കസ്​റ്റഡി മരണവുമായി ബന്ധപ്പെട്ട്​ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തെളിയിച്ച് പ്രത്യേക അന്വേഷണ സംഘം സി.പി.എം ഏരിയ സെക്രട്ടറി എം.കെ ബാബുവി​​​ന്‍റെ മൊഴിയെടുത്തു. എം.കെ. ബാബു ആലുവ മുൻ റൂറൽ എസ്​.പി എ.വി ജോർജിനെ ആറ്​ തവണ വിളിച്ചുവെന്നാണ്​ സൂചന. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്നതിന് മുൻപാണ് ഫോൺവിളികൾ ഉണ്ടായിരിക്കുന്നത്. ഈ വിവരങ്ങളെല്ലാം  അന്വേഷണ സംഘം ശേഖരിച്ചുവെന്നാണ്​ വിവരം. ​

എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവും എ.വി ​ജോർജിനെ വിളിച്ചുവെന്നാണ്​ കോൾ ലിസ്​റ്റുകൾ പറയുന്നത്​. രണ്ടു തവണ രാജീവ്​ എ.വി ജോർജിനെ വിളിച്ചിട്ടുണ്ട്​. എന്നാൽ മുഖ്യമന്ത്രിയു​ടെ സന്ദർശനം സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കുന്നതിനാണ്​ രാജീവ് വിളിച്ചതെന്ന്​ എ.വി ജോർജ്​ വിശദീകരണം നൽകിയിട്ടുണ്ട്​. ഈ ഉത്തരം​ തൃപ്​തികരമാണെന്നാണ്​ അന്വേഷണ സംഘത്തി​​ന്‍റെ വിലയിരുത്തൽ​. 

ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് രാഷ്ട്രീയ ഗുഢാലോചന അനുസരിച്ചാണെന്ന്  അമ്മ ശ്യാമള ആരോപിച്ചിരുന്നു. സി.പി.എം പ്രാദേശിക നേതാവായ പ്രിയ ഭരതന്‍റെ വീട്ടിൽ വെച്ചാണ് ഗൂഢാലോചന നടന്നത്. പ്രാദേശിക നേതാക്കളായ ഭരതൻ, ബെന്നി, തോമസ് ഉള്‍പ്പടെയുള്ളവർ യോഗം ചേർന്നാണ് പ്രതിപ്പട്ടിക തയാറാക്കിയതെന്നും ശ്യാമള ആരോപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഏരിയ സെക്രട്ടറിയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്​.

Tags:    
News Summary - Varapuzha custody murder case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.