കൽപറ്റ: ഭർത്താവിെൻറ വിയോഗത്തിൽ രാജ്യം കൂടെ നിന്നതിനും ദുഃഖത്തിൽ പങ്കുചേർന്നതിന ും എല്ലാവരോടും നന്ദിയുണ്ടെന്ന് വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ വി.വി. വസന്തകുമാ റിെൻറ ഭാര്യ ഷീന. സൈന്യത്തിലായാലും കുടുംബത്തിലായാലും മറ്റുള്ളവരെ പരിഗണിക്കുന്ന സ്വ ഭാവക്കാരനായിരുന്നു അദ്ദേഹമെന്നും ഷീന പറഞ്ഞു.
വ്യാഴാഴ്ച ഉച്ചക്കാണ് അവസാനമായി വസന്തകുമാർ ഭാര്യയെയും അമ്മയെയും വിളിച്ചത്. ഫെബ്രുവരി രണ്ടിന് സ്ഥാനക്കയറ്റം ലഭിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച അവധിക്ക് നാട്ടിലെത്തിയിരുന്നു. ഒമ്പതിനാണ് മടങ്ങിപ്പോയത്. എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു. ഇവിടെ ഇപ്പോഴും മഞ്ഞ് വീഴുകയാണ്, റേഞ്ച് കുറവാണ്, പിന്നെ വിളിക്കാം എന്ന് അമ്മയോട് പറഞ്ഞാണ് വ്യാഴാഴ്ച ഉച്ചക്ക് ഫോൺ വെച്ചത്.
അന്നു രാത്രിയാണ് സൈന്യത്തിൽനിന്ന് ഷീനക്ക് ഫോൺ വന്നത്. ഒരപകടമുണ്ടായെന്നും വസന്തകുമാറിനെ കാണാതായെന്നുമാണ് ഹിന്ദിയിൽ സംസാരിച്ച സൈനികൻ പറഞ്ഞത്. കുറച്ച് സമയത്തിനു ശേഷം തമിഴ്നാട്ടുകാരനായ മറ്റൊരു സൈനികൻ വിളിച്ച് ഞങ്ങൾക്ക് അയാളെ രക്ഷിക്കാനായില്ലെന്നു പറഞ്ഞു. പിന്നാലെയാണ് ഭർത്താവ് വീരമൃത്യു വരിച്ച വാർത്തയെത്തുന്നത്. ഭർത്താവിന് നൽകിയ ആദരവിൽ സന്തോഷമുണ്ട്. ദുരന്ത സമയത്ത് കൂടെ നിന്നവർ ഇനിയും തങ്ങളുടെ കുടുംബത്തിനൊപ്പമുണ്ടാകണമെന്നും ഷീന വിങ്ങിപ്പൊട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.