അർഹിക്കുന്നതിലും കൂടുതൽ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്‍ററിലേക്ക് പോയത് -വി.ഡി. സതീശൻ

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് വി.ഡി. സതീശൻ. കെ. കരുണാകരൻ പോയിട്ടും കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ കഴിഞ്ഞു. പാർട്ടി വിട്ടവരാരും കരുണാകരനെ പോലെ വലിയവരല്ലെന്നും സതീശൻ പറഞ്ഞു.

അർഹിക്കുന്നതിലും കൂടുതൽ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്‍ററിലേക്ക് പോയത്. അർഹിക്കാത്തവർക്ക് അംഗീകാരം കൊടുക്കരുതെന്നതാണ് പാഠം. അവസരങ്ങളൊന്നും ലഭിക്കാത്ത നിരവധി പേർ പാർട്ടിയിലുണ്ട്. സി.പി.എമ്മിൽ നിന്ന് വന്നവർ കോൺഗ്രസിലുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ഒരു പാർട്ടി എന്നതിനപ്പുറത്ത് ആൾകൂട്ടമായി കോൺഗ്രസ് മാറരുത്. അസംതൃപ്തർ പോകട്ടെ എന്ന നിലപാട് കോൺഗ്രസിനില്ല. കോൺഗ്രസിനെ ശുദ്ധമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സതീശൻ പറഞ്ഞു.

പാർട്ടി വിശദീകരണത്തിന് ധിക്കാരപരമായിരുന്നു അനിൽ കുമാറിന്‍റെ മറുപടി. അനിൽ കുമാർ പറഞ്ഞത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തത്. അച്ചടക്ക നടപടി സ്വീകരിച്ചത് കെ.പി.സി.സി അധ്യക്ഷനാണെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

കെ.​പി.​സി.​സി​യു​ടെ സം​ഘ​ട​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. അ​നി​ൽ​കു​മാ​ർ 43 വ​ർ​ഷ​ത്തെ കോ​ൺ​ഗ്ര​സ്​ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച് കഴിഞ്ഞ ദിവസം​ സി.​പി.​എ​മ്മി​ൽ ചേർന്നിരുന്നു. പാ​ർ​ട്ടി​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കും മു​മ്പ്​ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​നി​ൽ​കു​മാ​ർ കോ​ൺ​ഗ്ര​സ്​ ദേ​ശീ​യ, സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ൾ​​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ന​ട​ത്തിയിരുന്നു.

Tags:    
News Summary - VD Satheesan react to KP Anil Kumar Statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.