എം.വി. ഗോവിന്ദൻ പിണറായി വിജയനെ നുണ പരിശോധനക്ക് വിധേയമാക്കിയാൽ സകല അഴിമതിയും പുറത്തുവരും -വി.ഡി. സതീശൻ

പാലക്കാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ക്ലിഫ് ഹൗസില്‍ പോയി മുഖ്യമന്ത്രി പിണറായി വിജയനെ നുണ പരിശോധനക്ക് വിധേയനാക്കിയാല്‍ കേരളത്തില്‍ നടത്തിയ മുഴുവന്‍ അഴിമതികളും പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

പാതിരാ നാടകം പൊളിഞ്ഞു പാളീസായി. അതിനു മേല്‍ വന്ന ട്രോളി നാടകവും വഷളായി. സി.പി.എമ്മില്‍ തന്നെ കണ്‍ഫ്യൂഷനാണ്. എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറിയും കള്ളപ്പണം കൊണ്ടു വന്നെന്ന് പറയുമ്പോള്‍ ഷാഫി പറമ്പില്‍ പൊലീസിനെ വിളിച്ച് പറ്റിച്ചെന്നാണ് എല്‍.ഡി.എഫ് സ്ഥാനാർഥി പറയുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.

തിരക്കഥയുണ്ടാക്കി ഇതുപോലെ നാടകം നടത്തുമ്പോള്‍ എല്ലാവരും ഒരു പോലെ നുണപറയാന്‍ പഠിക്കണം. അല്ലെങ്കില്‍ ഇതുപോലെ പല രീതിയിലായിപ്പോകും. ജനങ്ങള്‍ക്ക് മുന്നില്‍ സി.പി.എം പരിഹാസ്യരായി നില്‍ക്കുകയാണ്. കുഴല്‍പ്പണ കേസില്‍ നാണംകെട്ടു നില്‍ക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെയും അയാള്‍ക്ക് കുടപിടിച്ചു കൊടുത്ത പിണറായി വിജയനെയും സംരക്ഷിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയ നുണക്കഥയാണ് പാതിരാ നാടകമെന്ന് എല്ലാവര്‍ക്കും വ്യക്തമായി. അതിനെ നിയമപരമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എല്ലാ നിയമങ്ങളും ലംഘിച്ചാണ് കോണ്‍ഗ്രസിലെ രണ്ടു വനിതാ നേതാക്കളുടെ മുറി പാതിരാത്രി റെയ്ഡ് ചെയ്തത്. അതിനെതിരായ പ്രതിഷേധം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള നിയമപരമായ നടപടികളും സ്വീകരിക്കും.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് വച്ച് ഇവര്‍ പിടിപ്പിച്ചില്ലല്ലോയെന്ന സമാധാനം മാത്രമെ ഇപ്പോഴുള്ളൂ. എന്തും ചെയ്യാന്‍ മടിക്കാത്തവരാണിവര്‍. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളി ക്യാമറ വച്ച് വഷളാക്കിയ വൃത്തികെട്ടവന്‍മാരുടെ പാര്‍ട്ടിയാണ് സി.പി.എം. വടകരയിലെ കാഫിര്‍ നാടകം പോലെയാണ് പാലക്കാട് പാതിരാ നാടകം നടത്തിയതെന്നും വി.ഡി. സതീശൻ ആരോപിച്ചു.   

Tags:    
News Summary - VD Satheesan react to Palakkad Police Raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.