അനന്യ ട്രാൻസ്ജെൻഡർ സമൂഹത്തിലെ രക്തസാക്ഷി -വി.ഡി. സതീശൻ

തിരുവനന്തപുരം: ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യു​ടെ പിഴവ് തു​റ​ന്നു ​പ​റ​ഞ്ഞ​ ശേ​ഷം ട്രാ​ൻ​സ്ജെൻഡർ ആ​ക്ടി​വി​സ്​​റ്റ്​ അ​ന​ന്യ കു​മാ​രി അ​ല​ക്സ് ജീ​വ​നൊ​ടു​ക്കി​യ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അ​ന​ന്യയുടെ മരണം ആ സമൂഹത്തെ സംബന്ധിച്ചിടത്തോളം രക്തസാക്ഷിത്വമാണെന്ന് സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. ലിം​ഗ​മാ​റ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ട്രാൻസ്‌വുമൻ അനന്യ കുമാരി അലക്സിന്‍റെ ആത്മഹത്യയും അവരുടെ ശസ്ത്രക്രിയക്ക് ശേഷമുണ്ടായിരുന്ന അവസ്ഥയെ കുറിച്ച് ഉള്ള വാർത്തകളും ഉണ്ടാക്കിയ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ അനന്യയുടെ പങ്കാളി ജിജുവിന്‍റെ മരണ വാർത്തയും വലിയ നോവാവുകയാണ്. ഏറെ മാനസിക പീഡനവും ചൂഷണവും അനുഭവിക്കുന്ന ഒരു സമൂഹമാണ് ലൈംഗിക ന്യൂനപക്ഷങ്ങൾ. അവർക്ക് വേണ്ടിയുള്ള പദ്ധതികൾ രൂപപ്പെടുത്തുമ്പോൾ അവർ ചൂഷണം ചെയ്യപ്പെടില്ല എന്ന് ഉറപ്പാക്കേണ്ട ബാധ്യത കൂടെയുണ്ട്. സമൂഹത്തിനു മുന്നിൽ തങ്ങളുടെ ഐഡന്‍റിറ്റി സ്ഥാപിച്ചെടുക്കുന്നതിനാണ് അവരുടെ ജീവിതത്തിലെ ഓരോ നിമിഷത്തെയും പോരാട്ടം.
ആ പോരാട്ടം ഒരു പരിഷ്കൃത സമൂഹം ഏറ്റെടുക്കേണ്ടതാണ്. പല ശസ്ത്രക്രിയകളും പരാജയപ്പെടുന്നുണ്ടെന്നും എന്നാൽ പലരും അപമാനം ഭയന്ന് പുറത്തു പറയാറില്ലയെന്നുമാണ് ആ സമൂഹത്തിൽപെട്ടവർ പറയുന്നത്. അവരുടെ മരണം ആ സമൂഹത്തെ സംബന്ധിച്ചിടത്തോളം രക്തസാക്ഷിത്വമാണ്. ഇത് ഒരു പാഠമായി ഉൾക്കൊണ്ട് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണം.
Tags:    
News Summary - VD Satheesan React to Transgender Activist Ananya Kumari Alex Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.