തിരുവനന്തപുരം: ഗവർണർ വിഷയത്തിൽ കോൺഗ്രസും മുസ് ലിം ലീഗും തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്തിതീർക്കാൻ സി.പി.എം ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൂടിയാലോചിച്ച് ചർച്ച നടത്തിയാണ് യു.ഡി.എഫ് തീരുമാനമെടുത്തത്. വൈസ് ചാൻസലർ സംബന്ധിച്ച് പ്രതിപക്ഷം മുന്നോട്ടുവെച്ചത് ഫലപ്രദമായ നിർദേശമാണെന്ന് സതീശൻ വ്യക്തമാക്കി.
യു.ഡി.എഫിന് ഒരേ നിലപാടാണ്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ ഉയർന്നുവന്ന നിർദേശം യു.ഡി.എഫ് നേതാക്കളുമായി ചർച്ച ചെയ്താണ് അന്തിമ തീരുമാനമെടുത്തതെന്നും വി.ഡി സതീശൻ പറഞ്ഞു.
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റി പുതിയ സംവിധാനം ഏർപ്പെടുത്താനുള്ള ബില്ലിനെ എതിർക്കുമെന്നാണ് യു.ഡി.എഫ് ആദ്യം മുതൽ പറഞ്ഞത്. യു.ഡി.എഫ് ഒരിക്കലും ഗവർണറോടൊപ്പം നിന്നിട്ടില്ല. ഗവർണറും മുഖ്യമന്ത്രിയും ഒരുമിച്ച് നിന്നാണ് തെറ്റായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ളതെന്നും സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.