മദ്റസകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത് ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കാനാണെന്ന് വി.ഡി സതീശൻ

കൊച്ചി: മദ്റസകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തെയാണ് ചെറുത്ത് തോല്‍പ്പിക്കേണ്ടത്. എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകും.

തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് എ.ഐ.സി.സിയാണ്. സ്ഥാനാര്‍ത്ഥി സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ കൂടിയാലോചന നടത്തുന്നുണ്ട്. എപ്പോള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും തൃക്കാക്കരയിലേയും പുതുപ്പള്ളിയിലേതും പോലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മൂന്നു സീറ്റുകളിലും തിരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസും യു.ഡി.എഫും സജ്ജമാണ്. എല്ലാവരുമായി ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ഥികളെ സംബന്ധിച്ച നിര്‍ദ്ദേശം എ.ഐ.സി.സിക്ക് നല്‍കും. സ്ഥാനാര്‍ഥികളെ എ.ഐ.സി.സി പ്രഖ്യാപിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.  

Tags:    
News Summary - VD Satheesan said that stopping the functioning of madrasas is to eliminate minority rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.