കേരളത്തിലെ ആശുപത്രികളിലേക്ക്​ ഒന്നരക്കോടി; മോഹൻലാലിനെ അഭിനന്ദിച്ച്​ വീണ ജോർജ്​

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ നടന്‍ മോഹന്‍ലാലിന് നന്ദിയെന്ന്​ ആരോഗ്യ മന്ത്രി വീണ ജോർജ്​. പിറന്നാള്‍ ദിനത്തില്‍ ലാലിന്‍റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ​ സംസ്​ഥാനത്തെ വിവിധ ആശുപത്രികളിൽ ഓക്​സിജൻ കിടക്കകളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന്​ പറഞ്ഞിരുന്നു.

''ഓക്‌സിജന്‍ കിടക്കകള്‍, വെൻറിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്‌സ്​റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയാണ് സംഭവനയായി ലഭിച്ചിരിക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും നല്‍കിയിട്ടുണ്ട്.

ഇന്ന് രാവിലെ ഫോണില്‍ വിളിച്ച് ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതിൽ ശ്രീ. മോഹൻലാൽ ആശംസകൾ അറിയിച്ചു . കോവിഡ് പ്രതിരോധത്തിന് ഉൾപ്പടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്​ദാനം ചെയ്തിട്ടുണ്ട്. മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ അദ്ദേഹം നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു''-വീണ ജോർജ്​ ഫേസ്​ബുക്കിൽ കുറിച്ചു.

കളമശ്ശേരി മെഡിക്കൽ കോളേജ്, ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി, എറണാകുളത്തെയും ആലുവയിലെയും ലക്ഷ്‍മി ആശുപത്രി, തിരുവനന്തപുരം, എസ്.പി ഫോർട് ആശുപത്രി, എറണാകളും സുധീന്ദ്ര മെഡിക്കൽ മിഷൻ, തിരുവനന്തപുരം ആറ്റുകാൽ ദേവി ട്രസ്റ്റ് ആശുപത്രി, എറണാകുളം കൃഷ്‍ണ ആശുപത്രി, കോട്ടയം ഭാരത് ആശുപത്രി, എറണാകുളം സരഫ് ആശുപത്രി, പാലക്കാട് സേവന ആശുപത്രി, തിരുവനന്തപുരം ലോർഡ്‍സ് ആശുപത്രി, എറണാകുളം ലേക്​ഷോർ ആശുപത്രി, പട്ടാമ്പി സർക്കാർ താലൂക്ക് ആശുപത്രി എന്നിവടങ്ങളിലാണ് നിലവിൽ ഫൗണ്ടേഷൻ സഹായം എത്തിക്കുക.

Tags:    
News Summary - Veena George congratulate mohanlal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.