തിരുവനന്തപുരം; ആരോഗ്യ രംഗത്തെ അഭിമാന നേട്ടങ്ങൾ കൈയ്ക്കൊള്ളാൻ കേരളത്തിനായത് ആരോഗ്യ പ്രവർത്തനകരുടെ പിൻതുണ കൊണ്ടാണെന്ന് മന്ത്രി വീണ ജോർജ്. കോവളത്ത് നടക്കുന്ന ഐ.എം.എയുടെ 98 മത് ദേശീയ സമ്മേളനത്തിലെ തുടർ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അതിനായി സംസ്ഥാന സർക്കാരിന് എന്നും പിൻതുണ നൽകിയ സംഘടനയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സംസ്ഥാനത്ത് നിപ്പയും, ആഗോളതലത്തിലുള്ള കൊവിഡ് വ്യാപനം ഉണ്ടായപ്പോഴും കേരളം ലോകത്തിന് തന്നെ മികച്ച മാതൃകയായി. അതിന് സംസ്ഥാന സർക്കാരിനോടൊപ്പം നിന്ന ഐ.എം.എ എന്നും മികച്ച പിൻതുണയാണ് നൽകിയിരുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ വെച്ച് മാനേജ്മെന്റ് കോൺക്ലേവ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബനവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ശ്രീജിത് എൻ. കുമാർ, ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ഡോ. എൻ. സുൾഫി നൂഹു, ഓർഗനൈസിംഗ് കമ്മിറ്റി കോ ചെയർമാൻ ഡോ. ജി.എസ്. വിജയകൃഷ്ണൻ, ഓർഗനൈസിംഗ് കമ്മിറ്റി ജോ. സെക്രട്ടറി ഡോ.എ. അൽത്താഫ്, ഡോ. പി.വി. ബെന്നി തുടങ്ങിയവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.