കോഴിക്കോട്: പൊലീസുകാരെൻറ ഓർമക്കായി പൊലീസ് സ്റ്റേഷനിൽ പച്ചക്കറിത്തോട്ടം. വാഹനാപകടത്തിൽ മരണപ്പെട്ട കസബ സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥൻ സലീഷിെൻറ ഓർമക്കായാണ് സഹപ്രവർത്തകർ ചേർന്ന് ജൈവ പച്ചക്കറിത്തോട്ടം ഒരുക്കിയത്.
2019 മാർച്ച് 26നാണ് സലീഷ് വാഹനാപകടത്തിൽ മരിച്ചത്. സലീഷിെൻറ മകൻ രണ്ടര വയസ്സുകാരൻ ധീരവ്, ഭാര്യ ജിജി, അമ്മ സാവിത്രി, മറ്റു കുടുംബാംഗങ്ങൾ എന്നിവർ ചേർന്ന് തൈകൾ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. സലീഷിെൻറ മകൻ ധീരവിന് കസബയുടെ സ്നേഹോപഹാരം പ്രജീഷ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.