തൃശൂർ: പണിമുടക്കിന് ആധാരമായ കാര്യങ്ങൾ അനുഭാവപൂർവം പരിഹരിക്കാമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഉറപ്പു നൽകി യതിനെത്തുടർന്ന് ജൂൺ 18ന് നടത്താനിരുന്ന വാഹന പണിമുടക്ക് മാറ്റിവച്ചു. വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം നിർബന്ധമാക ്കാനുള്ള തീരുമാനം പിൻവലിക്കുക, ടാക്സികൾക്ക് 15 വർഷത്തെ നികുതി ഒന്നിച്ചടക്കണമെന്ന തീരുമാനം ഉപേക്ഷിക്കുക, ഓട്ടോ മീറ്റർ സീൽ ചെയ്യാൻ വൈകിയാൽ 2000 രൂപ പിഴ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചൊവ്വാഴ്ച പണിമുടക്ക് നടത്താൻ കേരള മോട്ടോർ വ്യവസായ സംരക്ഷണ സമിതി തീരുമാനിച്ചത്.
വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നത് തൽക്കാലം നടപ്പാക്കില്ലെന്നും ആവശ്യമായ ഘട്ടത്തിൽ പൊതുമേഖല സ്ഥാപനത്തിൽനിന്ന് തവണ വ്യവസ്ഥയിൽ ഉപകരണം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നതുൾപ്പെടെയുള്ള വിഷയങ്ങൾ 26ന് മന്ത്രിതല യോഗത്തിൽ ചർച്ചചെയ്ത് തീരുമാനിക്കാമെന്ന് ഉറപ്പുനൽകിയതിനെത്തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് മോട്ടോർ വ്യവസായ സംരക്ഷണ സമിതി സംസ്ഥാന കൺവീനർ കെ.കെ. ദിവാകരൻ പറഞ്ഞു.
തൃശൂരിൽ ചേർന്ന സമിതി യോഗത്തിൽ േട്രഡ് യൂനിയൻ പ്രതിനിധികളായ പി. നന്ദകുമാർ, ജെ. ഉദയഭാനു, ഇ. നാരായണൻ നായർ, വി.എ.കെ. തങ്ങൾ, മനയത്ത് ചന്ദ്രൻ, ടി.സി. വിജയൻ, ചാൾസ് ജോർജ്, മനോജ് പെരുമ്പുള്ളി, കെ.കെ. ഹംസ, ലോറൻസ് ബാബു, ടി. ഗോപിനാഥൻ, വി.ജെ. സെബാസ്റ്റ്യൻ, ജോൺസൺ പയ്യപ്പള്ളി, എ.എം. നൗഷാദ്, ജോസ് കുഴുപ്പിൽ, പി.പി. ചാക്കോ, എൻ.എച്ച്. കാജാഹുസൈൻ, എ.ടി.സി. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.