ചൊവ്വാഴ്ച​ സംയുക്ത വാഹന പണിമുടക്ക്; കെ.എസ്​.ആർ.ടി.സിയടക്കം ​ബസുകൾ ഓടില്ല

തിരുവനന്തപുരം: പെട്രോൾ-ഡീസൽ വില ദിനംപ്രതി കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച്​ ചൊവ്വാഴ്​ച മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂനിയനുകളും തൊഴിലുടമകളും പണിമുടക്കും. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ​

െക.എസ്​.ആർ.ടി.സിയിലെ ​വിവിധ യൂനിയനുകളും പണിമുടക്കിന്​ പിന്തുണ അറിയിച്ചതിനാൽ ബസുകൾ ഒാടില്ല. സ്വകാര്യ ബസുകളും സമരത്തിൽ പങ്കെടുക്കും. ടാക്‌സികളും ഓട്ടോകളും നിരത്തിലിറങ്ങില്ലെന്ന് സമരസമിതി ഭാരവാഹികൾ വ്യക്തമാക്കി.

വർക്ക്​​േഷാപ്പുകളടക്കം പ്രവർത്തിക്കില്ല. അതേസമയം പാൽ, പത്രം, വിവാഹം, ആംബുലൻസ്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾ എന്നിവയെ പണിമുടക്കിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. സാധാരണ മോ​േട്ടാർ തൊഴിലാളി പണിമുടക്കുകൾ 24 മണിക്കൂറാണ്​ നടക്കാറുള്ളതെങ്കിലും നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാണ്​ 12 മണിക്കൂറായി ചുരുക്കിയതെന്ന്​ ഭാരവാഹികൾ വ്യക്തമാക്കി.

പണിമുടക്കിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് സമരസമിതി അഭ്യർഥിച്ചു. പണിമുടക്കിൽ പ​െങ്കടുക്കുന്ന തൊഴിലാളികൾ എല്ലാ ജില്ല ആസ്ഥാനങ്ങളിലും താലൂക്ക്​ കേന്ദ്രങ്ങളിലും ചൊവ്വാഴ്​ച പ്രകടനം നടത്തും. പ്രചാരണാർഥം തിങ്കളാഴ്​ച മിക്കയിടങ്ങളിലും സംയുക്ത തൊഴിലാളികളുടെ സൂചനപ്രകടനങ്ങൾ നടന്നു.

കേന്ദ്ര സർക്കാർ എക്സൈസ് നികുതി, അഡീഷനൽ എക്സൈസ്, സർചാർജ്​ തുടങ്ങിയവ കുത്തനെ ഉയർത്തിയതും പെട്രോളിയം കമ്പനികൾക്ക് കൊള്ള ലാഭമുണ്ടാക്കാൻ അവസരമൊരുക്കുന്നതുമാണ്​ എണ്ണ വിലക്കയറ്റത്തിനു പിന്നിലെന്ന്​ സംയുക്തസമരസമിതി ഭാരവാഹികൾ ആ​േരാപിച്ചു. സി​.​െഎ.ടി.യു, ​എ.​െഎ.ടി.യു.സി, ​െഎ.എൻ.ടി.യു.സി, എസ്​.ടി.യു, എച്ച്​.എം.എസ്​, യു.ടി.യു.സി, ടി.യു.സി.​െഎ, ജനത ട്രേഡ്​ യൂനിയൻ എന്നിവരാണ്​ പണിമുടക്കിന്​ ആഹ്വാനം ചെയ്​തിരിക്കുന്നത്​.

കെ.എസ്​.ആർ.ടി.സി സർവിസ്​ മുടങ്ങാതെ നോക്കും

കോ​ഴി​ക്കോ​ട്​: ചൊവ്വാഴ്ച ന​ട​ക്കു​ന്ന വാ​ഹ​ന പ​ണി​മു​ട​ക്കി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ തൊ​ഴി​ലാ​ളി​സം​ഘ​ട​ന​ക​ൾ ഐ​ക്യ​ദാ​ർ​ഢ്യ​മു​ണ്ടെ​ങ്കി​ലും സ​ർ​വി​സ്​ മു​ട​ങ്ങാ​തി​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചും ആ​വ​ശ്യ​മെ​ങ്കി​ൽ കോ​ൺ​വോ​യ്​ അ​ടി​സ്​​ഥാ​ന​ത്തി​ലും സ​ർ​വി​സ്​ ന​ട​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി മേ​ഖ​ല ഓ​ഫി​സ​ർ രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Tags:    
News Summary - vehicle strike on Tuesday; Buses do not run including KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.