വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ റിമാൻഡില്‍ കഴിയുകയായിരുന്ന പ്രധാന പ്രതികളായ അന്സറിനെയും ഉണ്ണിയെയും കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊലപ്പെടുത്തിയ കേസില്‍ ഒടുവില്‍ അറസ്റ്റിലായ പ്രതികളാണ് ഇവര്‍.
ആദ്യം അറസ്റ്റിലായ ഷജിത്ത്, നജീബ്, അജിത്, സതിമോന്, സജീവ്, സനന്, പ്രീജ എന്നിവരെ നേരത്തേ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇതില്‍ സനലിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശേഷിക്കുന്ന പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് ലക്ഷ്യംെവക്കുന്നതെന്നാണ് അനുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.