വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം: 2018 മുതലുള്ള ഫയലുകൾ ശേഖരിക്കും

കാലടി: എസ്.എഫ്.ഐ നേതാവ് കെ. വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം സംബന്ധിച്ച് സിൻഡിക്കേറ്റിന്‍റെ ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റി ശനിയാഴ്ച സർവകലാശാലയിൽ യോഗം ചേർന്നു. പ്രാഥമിക അന്വേഷണ ഭാഗമായി 2018 മുതലുള്ള ഫയലുകൾ ശേഖരിക്കും.

ഒറ്റപ്പാലം എം.എൽ.എയും സിൻഡിക്കേറ്റ് അംഗവുമായ അഡ്വ. കെ. പ്രേംകുമാർ ചെയർമാനായ അഞ്ചംഗ ഉപസമിതിയാണ് യോഗം ചേർന്നത്. പ്രഫ. ഡി. സലിംകുമാർ, പ്രഫ. എസ്. മോഹൻദാസ്, ഡോ. സി.എം. മനോജ് കുമാർ, ഡോ. പി. ശിവദാസൻ തുടങ്ങിവരാണ് മറ്റ് അംഗങ്ങൾ.

യോഗ തീരുമാനങ്ങൾ സമയം ആകുമ്പോൾ മാധ്യമങ്ങളെ അറിയിക്കാമെന്നും ഇപ്പോൾ ചർച്ച ചെയ്യാനില്ലെന്നും തീരുമാനങ്ങൾ വി.സിയോട് പറഞ്ഞിട്ടുണ്ടെന്നുമാണ് സമിതി അംഗങ്ങൾ പ്രതികരിച്ചത്. സംവരണം അട്ടിമറിച്ചാണ് വിദ്യ പ്രവേശനം നടത്തിയതെന്ന് എസ്.സി.എസ്.ടി സെൽ നേരത്തേ കണ്ടെത്തിയിരുന്നു.

വ്യാജരേഖ ചമച്ചുവെന്ന് ആരോപണം നേരിടുന്ന വിദ്യയുടെ റിസർച് ഗൈഡായ മലയാള വിഭാഗം അധ്യാപികയും സിൻഡിക്കേറ്റ് അംഗവുമായ ബിച്ചു .എക്സ്. മലയിൽ ഗൈഡ് സ്ഥാനം ഒഴിയുകയാണെന്ന് കാണിച്ച് വി.സിക്ക് ദിവസങ്ങൾക്ക് മുമ്പ് കത്ത് നൽകിയിരുന്നു.

Tags:    
News Summary - Vidya's Ph.D Admission: Files from 2018 onwards will be collected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.