ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടിലെ 10 കോടിയെക്കുറിച്ച് അന്വേഷണം വേണമെന്ന് വിജിലൻസ്

തൊടുപുഴ: ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടിൽ വന്ന കണക്കിൽ പെടാത്ത 10 കോടി രൂപയെക്കുറിച്ച് അന്വേഷണം വേണമെന്ന് വിജിലൻസ്. പാലാരിവട്ടം പാലം പണിയുടെ ഭാഗമായി ലഭിച്ച പണമാണ് ഇതെന്നാണ് വിജിലൻസിന്‍റെ വാദം. ഈ പണമിടപാടിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന് പങ്കുള്ളതായി സംശയം ഉണ്ട്. ഇത് അന്വേഷിക്കണമെന്നും വിജിലൻസ് കോടതിയിൽ പറഞ്ഞു.

ഈ പണത്തെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ തുകക്കുള്ള പിഴ അടച്ചപ്പോൾ ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇ.ഡി അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്. അതേസമയം, സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.

Tags:    
News Summary - Vigilance wants probe into Rs 10 crore account of Chandrika daily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.