ന്യൂഡൽഹി: കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മാവോവാദി വേട്ടക്ക് കേന്ദ്രസഹായം തേടി കേ രളം. മാവോവാദി ഭീഷണി നേരിടുന്നതിന് വയനാട്, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് ഇപ്പ ോൾ പ്രത്യേക പൊലീസ് സംവിധാനമുണ്ട്. ഇത് മറ്റു രണ്ടു ജില്ലകളിലേക്കു കൂടി വ്യാപിപ്പി ക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
കേരളത്തിൽ അഞ്ചു ജില്ലകളിൽ മാവോവാദി ഭീഷണി നിലനിൽക്കുന്നുവെന്ന് കേന്ദ്രത്തിനു നൽകിയ റിപ്പോർട്ട് കൂടിയാണ് മുഖ്യമന്ത്രിയുടെ അഭ്യർഥന. ഇതിനു പുറമെ, പൊലീസ് നവീകരണത്തിന് വിവിധ നിർദേശങ്ങൾ കേന്ദ്രത്തിനു മുമ്പാകെ വെച്ചിട്ടുെണ്ടന്നും പരിഗണിക്കുമെന്ന മറുപടി ലഭിച്ചുവെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
ദേശീയ ദുരന്തനിവാരണ ഫണ്ട് വിനിയോഗ കാര്യത്തിൽ ഗ്രാമീണ റോഡ് പുനർനിർമാണത്തിനുള്ള കേന്ദ്ര മാനദണ്ഡങ്ങൾ കേരളത്തിന് തടസ്സമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കി.മീറ്ററിന് 60,000 രൂപയാണ് കേന്ദ്രം നൽകുന്നത്. കേരളത്തിലാകെട്ട, 10 ലക്ഷം രൂപയെങ്കിലും ചെലവുവരും. ഇൗ നിരക്ക് അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. തീരദേശ പൊലീസ് സ്റ്റേഷനുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ബോട്ടുകളും മറ്റും അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും ആഭ്യന്തരമന്ത്രി ഉറപ്പു നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.