തൃശൂര്‍: കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്.ഐ പി.എം. വിമോദിന് സ്വന്തം ജില്ലയില്‍ നിയമനം. ഇദ്ദേഹം ഉള്‍പ്പെടെ ഏഴ് എസ്.ഐമാരെ സ്ഥലംമാറ്റി നിയമിച്ച ഉത്തരവ് പുറത്തിറങ്ങി. കോടതിയിലെ മാധ്യമവിലക്കിന്‍െറ പേരില്‍ ചാനല്‍ സംഘത്തെ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്നു കോഴിക്കോട് ടൗണ്‍ എസ്.ഐയായിരുന്ന വിമോദ്. സസ്പെന്‍ഷന്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഈമാസം 13ന് റൂറല്‍ എസ്.പി ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്ത വിമോദിനെ അന്തിക്കാട് സ്റ്റേഷനില്‍ നിയമിക്കുകയായിരുന്നു.
ചാവക്കാട് അഡീ. എസ്.ഐയായിരുന്ന മഹേഷ് കണ്ടേമ്പത്തിനെ വലപ്പാടും വടക്കാഞ്ചേരി എസ്.ഐയായിരുന്ന സുബീഷ്മോനെ കൊടകരയിലേക്കും ചാവക്കാട് അഡീ. എസ്.ഐയായിരുന്ന എ. നൗഫലിനെ വടക്കാഞ്ചേരി പ്രിന്‍സിപ്പല്‍ എസ്.ഐയായും കൊടുങ്ങല്ലൂര്‍ അഡീ. എസ്.ഐയായിരുന്ന കെ. ശ്രീജിത്തിനെ മാള സ്റ്റേഷന്‍ ഓഫിസറായും കുന്നംകുളം അഡീ. എസ്.ഐയായിരുന്ന ജിജിന്‍ ജി. ചാക്കോയെ ചേലക്കരയിലേക്കും ചേലക്കര എസ്.ഐയായിരുന്ന കെ.എസ്. സന്ദീപിനെ തൃശൂര്‍ ഡി.സി.ബിയിലേക്കുമാണ് മാറ്റി നിയമിച്ച് റൂറല്‍ എസ്.പി ആര്‍. നിശാന്തിനി ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.