തിരുവനന്തപുരം: കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോർട്ട് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട അവകാശലംഘന പരാതിയിൽ സ്പീക്കറുടെ നോട്ടീസിന് മന്ത്രി ഡോ. തോമസ് െഎസക് നേരിട്ട് വിശദീകരണം നൽകി. പ്രതിപക്ഷമാണ് റിപ്പോർട്ട് വെളിെപ്പടുത്തിയതിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകിയിരുന്നത്.
കരടാണെന്ന ഉത്തമ ബോധ്യത്തിലാണ് റിപ്പോർട്ട് പരാമർശിച്ചതെന്ന് ധനമന്ത്രി വിശദീകരിച്ചു. സർക്കാറിെൻറ അഭിപ്രായംപോലും തേടാതെ ഇങ്ങനെ അന്തിമ റിപ്പോർട്ട് വരുമെന്ന് കരുതിയില്ല. സ്പീക്കർ ഉചിത തീരുമാനമെടുക്കെട്ടയെന്ന് കൂടിക്കാഴ്ചക്കു ശേഷം മന്ത്രി മാധ്യമങ്ങേളാട് പറഞ്ഞു. എത്തിക്സ് കമ്മിറ്റിയോട് ഇക്കാര്യവും മെറിറ്റും വിശദീകരിക്കാൻ സന്നദ്ധമാണ്. തീരുമാനം എടുക്കേണ്ടത് സ്പീക്കറാണ്. സ്പീക്കർ എടുക്കുന്ന എന്തു തീരുമാനത്തിലും പ്രതിഷേധമില്ല. അംഗീകരിക്കും. വിശദ പരിശോധന അർഹിക്കുെന്നന്ന് സ്പീക്കർ തീരുമാനിച്ചാൽ അതാകാം.
സി.എ.ജി റിപ്പോർട്ടിലെ അവകാശ ലംഘന വിഷയവും അദ്ദേഹം ഉയർത്തി. അവർതന്നെ നിർണയിച്ച മാർഗനിർദേശത്തിനും അന്തർദേശീയ രീതികൾക്കും അനുസരിച്ചാണോ റിപ്പോർട്ട് തയാറാക്കിയത്.
അതിെൻറ ലംഘനം ഉണ്ടെങ്കിൽ അത്തരം റിപ്പോർട്ട് സഭയിൽ െവക്കാൻ നൽകുന്നത് ഉചിതമാണോ? സഭയുടെ അവകാശ ലംഘനം അതിലില്ലേ? -സഭയിൽ െവക്കാൻ തരുന്ന റിപ്പോർട്ട് ചട്ടപ്രകാരം തയാറാക്കിയതാകണം. സി.എ.ജിക്ക് സർക്കാർ അക്കൗണ്ടുകൾ പരിശോധിക്കാം. അതു ലക്ഷ്യം നേടിയോ എന്നും നോക്കാം.
ഭരണഘടനപരമായ കാര്യങ്ങളിൽ ഖണ്ഡിതമായ അഭിപ്രായത്തിലെത്തുേമ്പാൾ സർക്കാറുമായോ മറ്റേതെങ്കിലും ഭരണഘടനസ്ഥാപനവുമായോ ചർച്ച ചെേയ്യണ്ടേ? പ്രഥമദൃഷ്ട്യാപോലും പരിഗണന അർഹിക്കാത്തത് റിപ്പോർട്ടിൽ വന്നു. സർക്കാറിന് അവസരം തെന്നങ്കിൽ അതു ചൂണ്ടിക്കാണിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.