കാക്കനാട്: മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് റോഡിൽ വിലസുന്നവർക്ക് അണിയറയിൽ ഒരുങ്ങുന്നത് 'എട്ടിെൻറ പണി'. ഇന്നുമുതൽ വിവിധ കുറ്റങ്ങൾക്കുള്ള ശിക്ഷ കടുപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. നിസ്സാരമെന്ന് കരുതി പതിവാക്കുന്ന നിയമലംഘനങ്ങൾക്കാണ് കടുത്ത ശിക്ഷ നടപ്പാക്കാൻ പോകുന്നത്. ഹെൽമറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവരുടെ അടക്കം ലൈസൻസ് സസ്പെൻഡ് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് പുതിയ നടപടി. മൂന്നുമാസത്തേക്ക് വരെയാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുക.
2019ലെ മോട്ടോർ വാഹന നിയമഭേദഗതിക്ക് പിന്നാലെ ചട്ടങ്ങൾകൂടി പ്രാബല്യത്തിൽ വന്നതോടെയാണ് ശിക്ഷ വിധികളിൽ കൂടുതൽ വ്യക്തതയായത്. പരിശോധന ഉദ്യോഗസ്ഥർക്ക് ലൈസൻസ് പിടിച്ചെടുക്കാൻ അനുവാദം നൽകുന്ന കുറ്റകൃത്യങ്ങളുൾപ്പെടുന്ന സെക്ഷൻ 206ലാണ് പുതിയ കാര്യങ്ങൾകൂടി കൂട്ടിച്ചേർത്തത്. 183, 184, 185, 189, 190, 194സി, 194ഡി, 194ഇ വകുപ്പുകളിൽപെടുന്ന കുറ്റങ്ങളാണ് പുതുതായി ചേർത്തത്. ഇതോടെ ഈ വകുപ്പിൽപെടുന്ന കുറ്റകൃത്യങ്ങൾക്കും ലൈസൻസ് പിടിച്ചെടുക്കാനും സസ്പെൻഡ് ചെയ്യാനും കഴിയും. അമിതവേഗത, ഹെൽമറ്റ് ഇല്ലാതെ ഇരുചക്ര യാത്ര, മദ്യപിച്ചുള്ള വാഹനമോടിക്കൽ, മത്സരയോട്ടം എന്നിവയടക്കം നിസ്സാരമെന്ന് കരുതി പതിവാക്കുന്ന സംഭവങ്ങളാണ് ഈ വകുപ്പുകളിലുള്ളത്.
ഇതുപ്രകാരം പിടിയിലാകുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനൊപ്പം 2019ലെ അതിലെ മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരമുള്ള കനത്ത പിഴയും അടക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.