പട്ടിക വിഭാഗ അതിക്രമം: തിരുവനന്തപുരത്തും തൃശൂരും പ്രത്യേക കോടതികൾ

തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിചാരണക്കായി തിരുവനന്തപുരത്തും തൃശൂരും പ്രത്യേകം കോടതികൾ ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓരോ കോടതിയിലേക്കും 12 തസ്തികകള്‍ വീതം സൃഷ്ടിക്കും.

• മലബാര്‍ കാന്‍സര്‍ സെന്‍ററിലെ നഴ്‌സിങ് അസിസ്റ്റന്‍റുമാര്‍ക്കും തൊഴില്‍ വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആൻഡ് എംപ്ലോയ്‌മെന്‍റ് (കിലെ) ജീവനക്കാര്‍ക്കും ശമ്പള പരിഷ്കരണം അനുവദിച്ചു. 11ാം ശമ്പള പരിഷ്‌കരണ പ്രകാരമാകും പുതിയ ശമ്പളവും ആനുകൂല്യങ്ങളും.

• സി-ആപ്റ്റില്‍ 10ാം ശമ്പള പരിഷ്‌കരണാനുകൂല്യങ്ങള്‍ അനുവദിക്കും.

• കണ്ണൂര്‍ പെരിങ്ങോം ഗവ. കോളജിനായി ഭൂമി അനുവദിച്ചു.

പയ്യന്നൂര്‍ താലൂക്കില്‍ പെരിങ്ങോം വില്ലേജിലെ 1.6410 ഹെക്ടര്‍ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് കോളജ് വിദ്യാഭ്യാസ വകുപ്പിന് കൈമാറുക.

•ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പുതുതായി ആരംഭിച്ച ഡ്രഗ്‌സ് ടെസ്റ്റിങ് ലബോറട്ടറിയില്‍ 14 തസ്തികകള്‍ സൃഷ്ടിക്കും.

• കാഷ്യൂ ബോര്‍ഡ് ലിമിറ്റഡി‍െൻറ ചെയര്‍മാന്‍ കം മാനേജിങ് ഡയറക്ടറായി എ. അലക്‌സാണ്ടറിനെ മൂന്നുവര്‍ഷത്തേക്ക് നിയമിച്ചു.

Tags:    
News Summary - Violence against Scheduled Caste: Special Courts in Thiruvananthapuram and Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.