വിഴിഞ്ഞം കരാർ സുതാര്യമല്ല; സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്ന് വി.എസ്

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിൽ സംസ്ഥാന സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്ന് വി.എസ് അച്യുതാനന്ദൻ. യു.ഡി.എഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ ദുരൂഹവും സംശയംനിറഞ്ഞതുമാണ്. അദാനിയുടെ കാല്‍ക്കീഴില്‍ തുറമുഖം കൊണ്ടുവെക്കുന്നതിന് തുല്യമാണ് ഇപ്പോഴത്തെ കരാര്‍. അദാനി ഗ്രൂപ്പ് കരാര്‍ ലംഘിച്ചു. കഴിഞ്ഞ സര്‍ക്കാരിന്‍റെ തുടര്‍ച്ച എന്ന പേരില്‍ മുന്നോട്ട് പോകുന്നത് ശരിയല്ല. കേന്ദ്രവും ഉമ്മന്‍ചാണ്ടിയും അദാനിയും ചേര്‍ന്നുണ്ടാക്കിയതാണ് കരാര്‍. കരാറിലെ കോഴയുടെ കോടികൾ എത്രയെന്ന് പുറത്തു കൊണ്ടുവരണമെന്നും വി.എസ് ആവശ്യപ്പെട്ടു. സബ്മിഷനായാണ് വി.എസ് അച്യുതാനന്ദന്‍ ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചത്.

കരാര്‍ പൊളിച്ചെഴുതണമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നും നിയമസഭയില്‍ വി.എസ് സർക്കാരിനോടാവശ്യപ്പെട്ടു. അതേസമയം വി.എസിന്‍റെ നിര്‍ദേശത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന വേണമെന്നും തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മറുപടി നല്‍കി. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും തുറമുഖമന്ത്രി പറഞ്ഞു.

എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെട്ട പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സബ്മിഷനിലൂടെ അഴിമതി ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു. ഈ ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Vizhinjam Agreement is not transparent; VS asks the government to produce white paper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.