തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കുവേണ്ടി മത്സരാധിഷ്ഠിത ടെൻഡർ ഒഴിവാക്കി അദാന ിക്ക് മാത്രമായി കരാർ നൽകിയതിനെതിരെ ജുഡീഷ്യൽ കമീഷൻ. ടെൻഡറിൽ അദാനി മാത്രം യോഗ് യത നേടിയശേഷം പദ്ധതിയിൽ സർക്കാർ മാറ്റങ്ങൾ വരുത്തിയതായി നിരീക്ഷിച്ച കമീഷൻ, ഇൗ സാ ഹചര്യത്തിൽ പുതിയ ടെൻഡർ ക്ഷണിക്കേണ്ടതായിരുെന്നന്ന് അഭിപ്രായപ്പെട്ടു.
വിഴിഞ് ഞം കരാർ മത്സരാധിഷ്ഠിത ടെൻഡറിലൂടെ അല്ലായിരുെന്നന്ന സി ആൻഡ് എജിയുടെ വീക്ഷണത് തോട് യോജിക്കുെന്നന്നും ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ഉൾപ്പെട്ട മൂന്നംഗ കമീ ഷൻ വ്യക്തമാക്കി. ഇതുപോലുള്ള പദ്ധതി കരാർ നൽകുന്നത് നീതിപൂർവകവും സുതാര്യവുമായ ര ീതിയിൽ, ഏറ്റവും കുറഞ്ഞ തുക പദ്ധതി ചെലവ് വരുന്ന മത്സരാധിഷ്ഠിത ടെൻഡർ വഴി ആയിരിക്കണം. നിർഭാഗ്യവശാൽ നേരെ മറിച്ചാണ് സംഭവിച്ചത്. ഇതാണ് സി ആൻഡ് എജിയുടെ കടുത്ത പരാമർശത്തിനിടയാക്കിയത്.
അദാനിക്ക് മാത്രം കരാർ കൊടുത്തതിൽ നിയമ പ്രശ്നം കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ, സർക്കാർ ശരിയായ നടപടിക്രമം സ്വീകരിച്ചുവോ എന്നതാണ് പ്രശ്നം. ടെൻഡർ നടപടി ആരംഭിക്കുേമ്പാൾ വിഭാവനം ചെയ്തതും പരസ്യം നൽകിയതുമായ പദ്ധതി പിന്നീട് വേറൊന്നായി മാറി. സർക്കാറിനെ അനുകൂലിക്കുന്നവർ പോലും സി. ആൻഡ് എജിയുടെ ഇൗ നിരീക്ഷണത്തോട് യോജിച്ചു -കമീഷൻ ചൂണ്ടിക്കാട്ടി.
പത്രപ്പരസ്യം നൽകുേമ്പാൾ പദ്ധതി രണ്ട് ഭാഗമായിരുന്നു. പക്ഷേ, ടെൻഡർ നടപടി പൂർത്തീകരിച്ചശേഷം പി.പി.പി പദ്ധതിക്കൊപ്പം കടൽഭിത്തി, മത്സ്യബന്ധന തുറമുഖത്തിെൻറ നിർമാണം ഉൾപ്പെട്ട ഫണ്ടഡ് വർക്കുകൾ ഉൾപ്പെടുത്തി. ഫണ്ടഡ് വർക്കിെൻറ മൂല്യം 1210 കോടിയിൽനിന്ന് 1463 കോടിയായി വർധിപ്പിച്ചത് അദാനിയുടെ അഭ്യർഥനയെ തുടർന്നാണ്.
പദ്ധതി ചെലവ് 3972 കോടിയിൽനിന്ന് 4089 കോടിയാക്കി. ആസ്തികൾ പണയം വെച്ച് വായ്പ എടുക്കാനുള്ള വ്യവസ്ഥയും അദാനിയുടെ ആവശ്യ പ്രകാരമാണ് ഉൾപ്പെടുത്തിയത്. അദാനി ടെൻഡർ സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി അവരോട് അഭ്യർഥിക്കുകയായിരുന്നു. ബാക്കിയുള്ള രണ്ട് ടെൻഡർമാരിൽ ഒരാൾക്ക് പങ്കാളിയെ നഷ്ടപ്പെട്ടപ്പോൾ മൂന്നാമത്തെ ടെൻഡർക്ക് താൽപര്യം തന്നെ നഷ്ടെപ്പട്ടു.
അദാനി പോർട്ടിന് മാത്രമായി കരാർ നൽകാതെ ടെൻഡർ റദ്ദാക്കി പുതിയ മത്സരാധിഷ്ഠിത ടെൻഡർ നടത്താമായിരുന്നു. മത്സരാധിഷ്ഠിത ടെൻഡർ നടത്താതെ സംസ്ഥാനത്തിന് ഗുണകരമായ കരാർ ലഭിക്കുമോ എന്ന് പറയാനാവില്ല. കരാറിെൻറ അവസാന ഘട്ടത്തിലെ മത്സരാധിഷ്ഠിത ടെൻഡറിെൻറ അഭാവത്തിൽ സർക്കാറിന് കുറഞ്ഞ സാമ്പത്തിക പ്രതിബദ്ധതയിൽ പദ്ധതി നടപ്പാക്കാൻ കഴിയുമായിരുേന്നാ എന്ന് വിലയിരുത്താനുമാകില്ല. മറ്റൊരു ടെൻഡർ ക്ഷണിക്കാതെ കരാർ ഒപ്പിടാനായിരുന്നു സർക്കാറിന് താൽപര്യം. ‘ഇപ്പോഴല്ലെങ്കിൽ ഒരിക്കലുമില്ല’ എന്ന വാദമാണ് സർക്കാർ അനുകൂലികൾ കമീഷന് മുന്നിൽ ഉയർത്തിയത്.
കരാർ സംസ്ഥാനത്തിന് ദീർഘകാല അടിസ്ഥാനത്തിൽ ഗുണമോ ദോഷമോയെന്ന് പറയാൻ കാലത്തിന് മാത്രമേ കഴിയൂ. പി.പി.പി പദ്ധതിയിൽ ഫണ്ടഡ് വർക്ക് ഉൾപ്പെടുത്തിയത് ശാസ്ത്രീയമായോ യുക്തിപൂർവമോ അല്ല. അതിെൻറ ചെലവിന് അതിമൂല്യമാണ് കണക്കാക്കിയതെന്ന ആരോപണം തള്ളിക്കളയാനാവില്ല -കമീഷൻ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.