തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ വാരിക ്കോരി ഇളവുകൾ അനുവദിച്ച് സർക്കാർ. തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അ ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതുപ്രകാരം വിഴിഞ്ഞം പദ്ധതിക് ക് വേണ്ടി കരിങ്കല്ലുകൾ നൽകുന്ന ക്വാറികളുടെ പ്രവർത്തനസമയം ദീർഘിപ്പിക്കും. ഇതുവരെ അനുമതി ലഭിക്കാത്ത ക്വാറികൾക്ക് എത്രയും പെെട്ടന്ന് അനുമതി ലഭ്യമാക്കാനും തത്ത്വത്തിൽ ധാരണയായി.
ക്വാറികളിൽനിന്ന് കരിങ്കല്ലുകൾ വിഴിഞ്ഞത്തേക്ക് കൊണ്ടുവരുന്ന ലോറികൾക്ക് ദേശീയപാത ഉൾപ്പെടെ റോഡിൽ പ്രവേശിക്കുന്നതിന് നിലവിലുള്ള നിയന്ത്രണത്തിൽ ഇളവും നൽകും. ഡിസംബർ ഒന്നിനാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തീകരിക്കേണ്ടത്. ഒാഖിദുരന്തത്തിൽ പുലിമുട്ടിെൻറ 100 മീറ്ററോളം ഭാഗം കടലിൽ മുങ്ങിയിരുന്നു. തുടർന്ന് 16 മാസം കൂടുതൽ സമയം നീട്ടിത്തരണമെന്ന് അദാനി പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് സംസ്ഥാനസർക്കാറിനോട് ആവശ്യപ്പെെട്ടങ്കിലും ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. സർക്കാറിന് ഇനി രണ്ടുവർഷം മാത്രമേ കാലാവധി ശേഷിക്കുന്നുള്ളൂ എന്നിരിക്കെ നിശ്ചിതസമയത്തിനുള്ളിൽ തന്നെ ഒന്നാംഘട്ടം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
കരിങ്കല്ല് ക്ഷാമം കാരണം പദ്ധതി ഇഴയുന്നുവെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മന്ത്രി യോഗം വിളിച്ചത്. ക്ഷാമം തീർക്കാൻ ആവശ്യമായ കരിങ്കല്ല് ലഭ്യമാക്കുന്ന ക്വാറികൾ അദാനി ഗ്രൂപ് തന്നെ കണ്ടെത്തിയിരുന്നു. പ്രാദേശിക പൊലീസ് സ്റ്റേഷനുമായി ആലോചിച്ച് നടപടികൾ മുന്നോട്ട് കൊണ്ടുപോവും. ഇതുവരെ അനുമതി ലഭിക്കാത്തവക്ക് എത്രയും പെെട്ടന്ന് അത് ലഭ്യമാക്കും. നടപടിക്രമങ്ങൾ പരമാവധി വേഗത്തിലാക്കാൻ അധികൃതർക്ക് നിർേദശം നൽകി. നിലവിൽ ക്വാറികൾക്ക് ഉച്ചക്ക് രണ്ട് മണിവരെയാണ് പ്രവർത്തിക്കാൻ അനുമതിയുള്ളത്. വിഴിഞ്ഞം പദ്ധതിക്ക് കരിങ്കല്ല് നൽകുന്ന ക്വാറികൾക്ക് അഞ്ച് മണി വരെ പ്രവർത്തിക്കാം. കരിങ്കല്ല് കൊണ്ടുപോവുന്ന േലാറികൾക്ക് നിലവിൽ നഗരത്തിൽ രാവിലെ 10 മണിക്ക് ശേഷം പ്രവേശിക്കാൻ അനുമതിയില്ല. സ്കൂൾസമയം കൂടി കണക്കിലെടുത്താണ് ഇത്. എന്നാൽ, വിഴിഞ്ഞത്തിനുവേണ്ടി ഇളവ് നൽകാനാണ് തത്ത്വത്തിൽ ധാരണ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.