തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് നാട്ടുകാർ നടത്തിയ സമരം ഒത്തുതീർപ്പായി. കലക്ടർ കെ. വാസുകിയുടെ സാന്നിധ്യത്തിൽ സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. മത്സ്യത്തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നവംബർ 30നകം നൽകാനും പ്രശ്നപരിഹാരത്തിന് സ്ഥിരം സമിതി രൂപവത്കരിക്കാനും ധാരണയായി. ഇതോടെ പദ്ധതി പ്രദേശത്ത് 10 മാസമായി നടത്തുന്ന സമരം പിൻവലിക്കും.
കരമടി തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര വിതരണം പുനരാരംഭിക്കും. ഈ മാസം മുപ്പതിനകം മുഴുവൻ തുകയും കൊടുത്തുതീർക്കും. 10 ദിവസത്തിനകം മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ ലഭ്യത ഉറപ്പുവരുത്തും. നഷ്ടപരിഹാരത്തിനു പുറമെയുള്ള ആവശ്യങ്ങളിൽ സർക്കാർതല പരിഹാരമുണ്ടാവും. പൈലിങ്ങിൽ തകർന്ന വീടുകളുടെ എണ്ണം കണക്കാക്കുന്നതിന് സർവേ നടത്തും. കേടുപാടുകൾ പരിഹരിക്കാൻ നടപടിയുണ്ടാവും. പ്രദേശവാസികളുടെ സമരം കാരണം തുറമുഖ നിർമാണം നിർത്തിവെച്ച സാഹചര്യത്തിലാണ് കലക്ടർ ചർച്ചക്കുവിളിച്ചത്. ചർച്ച സ്വാഗതാർഹമാണെന്ന് എം. വിൻസെൻറ് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു.
നഷ്ടപരിഹാര പാക്കേജും വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങളും ഉടൻ നൽകുക, പൈലിങ്ങിൽ തകർന്ന വീടുകളുടെ കേടുപാടുകൾ പരിഹരിക്കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് സമരം തുടങ്ങിയത്. സമരം നീണ്ടതോടെ തുറമുഖ നിർമാണം നിർത്തിവെക്കേണ്ടിവന്നു. രാജ്യാന്തര തുറമുഖ നിർമാണം നിലച്ചത് വലിയ ചർച്ചയായി. സമരത്തിൽ ബാഹ്യശക്തികൾ ഇടപെടുകയും പ്രശ്നപരിഹാരം കൈവിട്ടുപോകുമെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.
എം.എൽ.എക്ക് പുറമെ വിഴിഞ്ഞം പാരിഷ് കൗണ്‍സില്‍ പ്രസിഡൻറ് ഫാ. വില്‍ഫ്രഡ്, സെക്രട്ടറി ജോണി ഇസഹാക്ക്, വിഴിഞ്ഞം എസ്.െഎ പി. രതീഷ് എന്നിവർ ചർച്ചയിൽ പെങ്കടുത്തു. ഒക്ടോബർ 24നാണ് പാരിഷ് കൗൺസിലിെൻറ നേതൃത്വത്തിൽ സമരം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.