കോഴിക്കോട്: മദ്യലോബിക്ക് സംസ്ഥാനം മുഴുവൻ മദ്യമൊഴുക്കാൻ സൗകര്യം ചെയ്യുന്ന കാര്യസ്ഥനെപ്പേെലയാണ് എക്സൈസ് കമീഷണർ ഋഷിരാജ് സിങ് പ്രവർത്തിക്കുന്നതെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. ഡി.സി.സിയുടെ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യലോബിയെ സഹായിക്കുന്നതിനുള്ള കള്ളക്കണക്കിെൻറ മുഖ്യപ്രചാരകനായതോടെ ഋഷിരാജ്സിങ് നല്ല ഉദ്യോഗസ്ഥനാണെന്ന മുൻധാരണ തെറ്റാണെന്ന് ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. സർക്കാറിെൻറ മദ്യനയത്തെ തെറ്റായ കണക്കുകൾ നിരത്തി പൊതുവേദികളിൽ ന്യായീകരിക്കുകയാണ് അദ്ദേഹം. 24 മണിക്കൂറും പ്രവർത്തിക്കുന്ന പബുകളെക്കുറിച്ചാണ് അദ്ദേഹം ഇപ്പോൾ പഠിച്ചുെകാണ്ടിരിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നെതന്നും സുധീരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.