തിരുവനന്തപുരം: കോൺഗ്രസ് നേതാവ് വി.എം. സുധീരന് നേരെ കൂടോത്രപ്രയോഗം. ഗൗരീശപട്ടത്തെ വീട്ടുപറമ്പിലെ പൂന്തോട്ടത്തിലെ വാഴച്ചുവട്ടിൽ നിന്നാണ് കൂടോത്രത്തിെൻറ സൂചനകൾ ലഭിച്ചതെന്ന് സുധീരൻ തെൻറ ഫേസ്ബുക്ക് പേജിൽ കുറിച്ചു. കണ്ണ്, കൈകാലുകൾ, ആൾരൂപം, ശൂലങ്ങൾ എന്നീ രൂപങ്ങൾ കൊത്തിയ തകിടുകളാണ് ലഭിച്ചത്. ഇത് ഒമ്പതാംതവണയാണ് ഇത്തരത്തിലുള്ള സാധനങ്ങൾ കണ്ടെത്തുന്നതെന്നും അദ്ദേഹം കുറിച്ചു.
േഫസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം: വീടിനോട് ചേർന്ന ഗാർഡനിലെ വാഴച്ചുവട്ടിൽനിന്ന് ലഭിച്ച കുപ്പിയിൽ അടക്കംചെയ്ത വസ്തുക്കളാണ് ഇതെല്ലാം. കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകൾ, വെള്ളക്കല്ലുകൾ. മുെമ്പാക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു. നേരത്തെയുള്ളതുപോലെ തന്നെ ഇതെല്ലാം ഒരു പാഴ്വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടർച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്നുതോന്നിയത്. ഈ വസ്തുക്കളെല്ലാം മെഡിക്കൽ കോളജ് പൊലീസിനെ ഏൽപിച്ചു. പരിഷ്കൃതകാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.