തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കണ്ടെയിൻമെന്‍റ് സോണുകളിലെ വോട്ടർമാർക്ക് ഹിയറിങ്ങിന് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാർക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുളള ഹിയറിങ്ങിന് നേരിട്ട് ഹാജരാകാൻ കഴിയാത്ത സാഹചര്യത്തിൽ അപേക്ഷയുടെ പ്രിന്റൗട്ടിൽ ഒപ്പും ഫോട്ടോയും പതിച്ച് അവ സ്‌കാൻ ചെയ്ത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാർക്ക് ഇ-മെയിൽ ആയി അയക്കണം. ഓൺലൈൻ വഴിയോ മൊബൈൽ ഫോൺ വീഡിയോകോൾ വഴിയോ ഹിയറിങ് നടത്താം.
പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് സമർപ്പിക്കുന്ന ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടിൽ ഒപ്പും ഫോട്ടോയും പതിച്ച് പാസ്‌പോർട്ടിന്‍റെ ബന്ധപ്പെട്ട പേജുകൾ സഹിതം സ്‌കാൻ ചെയ്ത് അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാർക്ക് ഇ-മെയിൽ ആയി അയയ്ക്കാം.
വോട്ടർ പട്ടിക സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കുന്നവർക്ക് ഓൺലൈൻ വഴിയോ മൊബൈൽ ഫോൺ വീഡിയോ കോൾ വഴിയോ ഹിയറിങ് നടത്തുന്നതിനുളള സാങ്കേതിക സൗകര്യം ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.