ന്യൂഡല്‍ഹി: വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍റെ നടപടി തെറ്റെന്ന് സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ട്. വിഷയത്തിൽ രാധാകൃഷ്ണൻ മാപ്പു പറയണം. ഇരയുടെ പേരു പരസ്യപ്പെടുത്തരുതെന്നാണ് സി.പി.എം നിലപാടെന്നും വൃന്ദ കാരാട്ട് വ്യക്തമാക്കി.
പൊലീസില്‍ നിന്ന് നീതി കിട്ടില്ലെന്ന തോന്നല്‍ യുവതിക്കുണ്ടായത് ദുരന്തമാണ്. കേസ് ഒതുക്കാൻ സി.പി.എമ്മുകാർ സഹായിച്ചിട്ടുണ്ടെങ്കിൽ നടപടി ആവശ്യപ്പെടും. ഇത്തരം തെറ്റു ചെയ്യുന്നവരെ പാർട്ടി സംരക്ഷിക്കില്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
യു.ഡി.എഫ് ഭരണകാലത്തെ രണ്ടു വര്‍ഷം യുവതിക്ക് നീതി ലഭിച്ചില്ല എന്നതും ഗൗരവമുള്ള കാര്യമാണ്. ആരോപണം ഉയര്‍ന്ന ഉടന്‍ പാര്‍ട്ടി നടപടിയെടുത്തു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇനി ഈ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും വൃന്ദ കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.