തിരുവനന്തപുരം: പ്രായാധിക്യം മൂലം വി.എസ്. അച്യുതാനന്ദൻ ഇക്കുറി വോട്ട് രേഖപ്പെടുത്താൻ ആലപ്പുഴയിലേക്ക് പോകില്ല. ശാരീരിക പ്രശ്നങ്ങളുള്ളതിനാലാണ് വി.എസ് യാത്ര ഒഴിവാക്കിയത്. ഇതാദ്യമായാണ് വോട്ട് രേഖപ്പെടുത്തുന്നതിൽനിന്ന് വി.എസ് വിട്ടുനിൽക്കുന്നത്.
കോവിഡ് ബാധിതനായതിനെ തുടർന്നുള്ള ശാരീരിക പ്രശ്നങ്ങളുള്ളതിനാൽ കോൺഗ്രസ് നേതാവ് എ.െക. ആൻറണി ഇക്കുറി വോട്ട് ചെയ്യാനെത്തില്ല. കോവിഡ് മുക്തനായെങ്കിലും ആൻറണി ഡൽഹിയിൽ വിശ്രമത്തിലാണ്. ഇടതു നേതാക്കളായ എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി, സി. ദിവാകരൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കോൺഗ്രസ് നേതാക്കളായ എം.എം. ഹസൻ, വി.എം. സുധീരൻ, കെ. മുരളീധരൻ, ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ, സുരേഷ് േഗാപി എന്നിവർ തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.