നെടുമങ്ങാട്: മുതിർന്ന പൗരൻമാർ അവരുടെ യൗവനകാലവും കർമ്മകാണ്ഡവും നമ്മുടെ സാമൂഹ്യ ജീവിതം മെച്ചപ്പെടുത്താൻ ചെലവഴിച്ചതിനാൽ അവരെ സംരക്ഷിക്കുന്നതിനും സ്വച്ഛസുന്ദരമായ ജീവിതം ഉറപ്പാക്കുന്നതിനും മക്കൾക്കെന്ന പോലെ ബാധ്യത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കുമുണ്ടെന്ന് ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാന്ദൻ. വയോജനങ്ങൾക്കായി പനവൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഈ പദ്ധതി ഏറെ ശ്ലാഘനീയമാണെന്നും സംസ്ഥാനത്തെ എല്ലാ ത്രിതല പഞ്ചായത്തുകളും ഇത്തരത്തിലുള്ള പദ്ധതികൾ ഏറ്റെടുത്തു നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പനവൂർ ഗ്രാമപഞ്ചായത്തിന്‍റെ വയോസൗഹൃദ ഗ്രാമം പദ്ധതിയുടെ വയോജനസംഗമം പനവൂർ എച്ച് ഐ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.