തൃശൂർ: കെ.എം. മാണിെയ ഇടതുമുന്നണിയിലെടുക്കുന്നതിനെതിരെ കടുത്ത നിലപാടുമായി വി.എസ്. അച്യുതാനന്ദൻ. മാണിയെ മുന്നണിയിലെടുക്കുന്ന കാര്യം സംസ്ഥാന സമ്മേളനത്തിൽ ആലോചിക്കരുതെന്ന് ചൂണ്ടിക്കാട്ടി ജന.സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വി.എസ്. കത്ത് നൽകി. മാണിയെ മുന്നണിയിലെടുക്കുന്നതിൽ നേരത്തെ തന്നെ വി.എസ് കടുത്ത ്എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇടതുനയത്തിന് വിരുദ്ധമായി അഴിമതിക്കാരനായ മാണിയെ മുന്നണിയിൽ ഉൾപ്പെടുത്തുന്നത് ദേശീയതലത്തിലുള്ള ഇടത് െഎക്യം ദുർബലപ്പെടുത്തുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കത്ത് നൽകിയിട്ട് ദിവസങ്ങളായി.
ബാർ കോഴക്കേസിൽ മാണിക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിലാണ് വി.എസ്. ബാർ കോഴക്കേസിൽ മാണിയെ കുറ്റമുക്തമാക്കിയ കോടതി നടപടിക്കെതിരെ മേൽകോടതിയെ സമീപിക്കാനും നീക്കമുണ്ട്. മാണിയെ എടുത്താൽ മുന്നണിബന്ധം വിടേണ്ടിവരുമെന്ന സൂചന സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാേജന്ദ്രൻ പരസ്യമാക്കിയിരുന്നു. അത്തരത്തിൽ സി.പി.െഎ ബന്ധം അവസാനിപ്പിച്ചാൽ അത് ദേശീയതലത്തിലുള്ള ഇടത് െഎക്യത്തിന് ദോഷം ചെയ്യുമെന്ന സൂചനയാണ് വി.എസ് കത്തിലൂടെ പ്രകടിപ്പിച്ചത്. ആലപ്പുഴ സമ്മേളനം ബഹിഷ്കരിച്ച് വിവാദമുണ്ടാക്കിയ വി.എസ് ഇൗ കത്തിലൂടെ തൃശൂർ സമ്മേളനത്തിലും പുതിയൊരു വിവാദത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.