കൊച്ചി: കശാപ്പ് നിരോധിച്ച കേന്ദ്ര വിജ്ഞാപനത്തിൽ പ്രതിഷേധിക്കാൻ വി.ടി. ബൽറാം എം.എൽ.എ 19 വർഷത്തിനുശേഷം ആദ്യമായി ബീഫ് കഴിച്ചു. കഴിഞ്ഞദിവസം കൊച്ചിയിൽ നടന്ന കെ.എസ്.യുവിെൻറ 60ാം വാർഷികാഘോഷ ചടങ്ങിലാണ് ബീഫ് കഴിച്ച് ഭക്ഷണരാഷ്ട്രീയത്തിൽ പെങ്കടുക്കുകയാണെന്ന് ബൽറാം പ്രഖ്യാപിച്ചത്.
ബീഫ് നിരോധനത്തിനെതിരായ നിലപാട് വ്യക്തമാക്കി സഹപ്രവർത്തകർക്കൊപ്പം ബൽറാം ബീഫ് കഴിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കെ.എസ്.യുവിെൻറ 60ാം വാർഷികാഘോഷവേള വ്യക്തിപരമായ ഒരുസമരത്തിെൻറ ഭാഗമാക്കണമെന്ന് താൻ ആഗ്രഹിക്കുന്നതായും അതിെൻറ ഭാഗമായി കഴിഞ്ഞ 19 വർഷം പൂർണമായും സസ്യാഹാരിയായിരുന്ന താൻ ബീഫ് കഴിക്കുകയാണെന്നും വിഡിയോയിൽ ആമുഖമായി ബൽറാം പറയുന്നുണ്ട്.
തുടർന്ന്, സഹപ്രവർത്തകെൻറ പാത്രത്തിൽനിന്ന് ബീഫ് കഴിക്കുന്നതും വിഡിയോയിൽ കാണാം. ബൽറാംതന്നെയാണ് വിഡിയോ തെൻറ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം 2,58,000 പേർ കണ്ടു. 3600 പേർ ഷെയർ ചെയ്തു. ചില ദേശീയമാധ്യമങ്ങൾ ഇത് വാർത്തയാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.