കോഴിക്കോട്: ഗെയിൽ വിരുദ്ധ സമരം നടത്തിയവരെ തീവ്രവാദികളും ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധമുള്ളവരുമെന്ന് വിശേഷിപ്പിച്ച സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് പത്രക്കുറിപ്പിനെ വിമർശിച്ച് വി.ടി. ബൽറാം എം.എൽ.എ. കേരളത്തിലെ ബി.ജെ.പി ഘടകം എത്രയും വേഗം പിരിച്ചുവിട്ട് പാർട്ടി പിണറായിയുടെ സി.പി.എമ്മിൽ ലയിക്കണമെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. ഇവിടെ രണ്ട് പാർട്ടികളും വെവ്വേറെയായി നിൽക്കേണ്ട ആവശ്യവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗെയിൽ വിഷയത്തിൽ പിണറായി വിജയൻ സർക്കാർ ഇപ്പോഴെങ്കിലും ചർച്ചക്ക് തയാറായത് നന്നായി. പത്തൊമ്പാതാം നൂറ്റാണ്ടിലെ പ്രാകൃതബോധമായ കമ്മ്യൂണസത്തിെൻറ സമഗ്രാധിപത്യ മനോഭാവത്തിൽ നിന്ന് ഇരുപത്തൊന്നാം നുറ്റാണ്ടിെൻറ ജനാപത്യ ബോധിേലക്കുള്ള വൈകിയുള്ള കടന്നുവരവായി ഇൗ നീക്കത്തെ കാണുന്നുവെന്നും ബൽറാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.