വാളയാർ: വാളയാർ കേസ് അട്ടിമറിച്ച സോജനും ചാക്കോയും അടക്കമുള്ള ഉദ്യോഗസ്ഥരെ ക്രിമിനൽ കുറ്റം ചുമത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിന് സമീപത്ത് കുട്ടികളുടെ അമ്മയും വാളയാർ രക്തസാക്ഷി ജോൺ പ്രവീണിെൻറ അമ്മ എലിസബത്ത് റാണിയും നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു.
വെള്ളിയാഴ്ച സത്യഗ്രഹം സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കൺവീനർ വി.എം. മാർസൻ, ഫോർവേഡ് ബ്ലോക്ക് ജില്ല സെക്രട്ടറി രാജേന്ദ്രൻ നായർ, കബീർ, ഗോപാലൻ മലമ്പുഴ, നൗഫിയ നസീർ, കൃഷ്ണൻ മലമ്പുഴ, അബ്ദുൾ ഖാദർ, കൃഷ്ണൻകുട്ടി കുനിശ്ശേരി, വാസുദേവൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.