ഇരകളുടെ കുറ്റം പറയേണ്ടവരല്ല സി.പി.എമ്മുകാർ -ജി. സുധാകരൻ

കായംകുളം: വടക്കാഞ്ചേരി പീഡനകേസിലെ ഇരയുടെ പേര് വെളുപ്പെടുത്തിയ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ മന്ത്രി ജി. സുധാകരൻ. ഇരകളുടെ കുറ്റം പറയേണ്ടവരല്ല സി.പി.എമ്മുകാരെന്ന് സുധാകരൻ പറഞ്ഞു.

ഇര കുഴപ്പക്കാരാണെങ്കിൽ അവരെ തിരുത്തേണ്ടവരാണ് പാർട്ടിക്കാർ. കുറ്റം പറയുന്നത് സി.പി.എമ്മിനെ ശൈലിക്ക് ചേർന്നതല്ല. നല്ല സഖാക്കളാണ് പാർട്ടിയിൽ അംഗത്വമെടുക്കേണ്ടതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

പീഡന കേസിൽ പ്രതിയായ ജയന്തൻ ഒരു നല്ല സഖാവല്ല. ജയന്തൻ നേരത്തെ തന്നെ കുഴപ്പക്കാരനായിരുന്നുവെന്നും സുധാകരൻ വ്യക്തമാക്കി.

Tags:    
News Summary - wadakkanchery rape case g sudakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.