വഖഫ് അഴിമതി: അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ഹൈകോടതി

കൊച്ചി: വഖഫ് അഴിമതി കണ്ടത്തൊനും വഖഫ് ബോര്‍ഡിലെ ക്രമക്കേടുകളും വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തിയത് കണ്ടത്തൊനുമായി 2008ല്‍ സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമീഷന്‍െറ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഹൈകോടതി ഉത്തരവിട്ടു. കേരള വഖഫ് സംരക്ഷണ വേദി പ്രസിഡന്‍റ് ടി.എം. അബ്ദുസ്സലാം, സെക്രട്ടറി നാസര്‍ മനയില്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ഹൈകോടതി ഉത്തരവ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാണ് പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തത്.സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ വഖഫ് സ്വത്തുക്കളുണ്ട്. ഒരിക്കല്‍ വഖഫ് ചെയ്താല്‍ അത് എന്നും വഖഫായിരിക്കും. വഖഫ് സ്വത്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ പാടില്ല. അടിയന്തര സാഹചര്യങ്ങളില്‍ ഇവ വഖഫിന്‍െറ വികസനത്തിനായി കൈമാറ്റം ചെയ്യേണ്ടിവന്നാല്‍ ബോര്‍ഡിന്‍െറ മുന്‍കൂര്‍ അനുമതി വാങ്ങി കൈമാറ്റം ചെയ്തുകിട്ടുന്ന അതേ തുകക്കുതന്നെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് വ്യവസ്ഥയുണ്ട്. വഖഫ് സ്വത്തുക്കള്‍ കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ളെന്നും ബോര്‍ഡിന്‍െറ പ്രവര്‍ത്തനം തൃപ്തികരമല്ളെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്.

അഴിമതി സംബന്ധിച്ച് ധാരാളം പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് റിട്ട. ജില്ല ജഡ്ജി എം.എ. നിസാര്‍ ചെയര്‍മാനും അബൂബക്കര്‍ ചേങ്ങോട്ട് മെംബര്‍ സെക്രട്ടറിയുമായി കമീഷനെ നിയമിച്ചത്. കോടിക്കണക്കിന് രൂപയുടെ വഖഫ് കൊള്ളയാണ് കമീഷന്‍ കണ്ടത്തെിയത്. ബോര്‍ഡിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അഴിമതിയും റിപ്പോര്‍ട്ടില്‍ കമീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അന്വേഷണ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച സര്‍ക്കാര്‍, അത് അംഗീകരിക്കുകയും നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. നിവേദിത പി. ഹരന്‍ 2010 മേയ് 11ന് ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍, മുന്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ തയാറായില്ല. രണ്ടുവര്‍ഷമായി  വെളിച്ചം കാണാതിരുന്ന റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് പൊതുതാല്‍പര്യ ഹരജിയില്‍ വഖഫ് ബോര്‍ഡിനുവേണ്ടി ഹൈകോടതിയില്‍ ഹാജരാക്കി. ഹരജി പരിഗണിച്ച ഹൈകോടതി കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാത്തതിന് സര്‍ക്കാറിനെ വിമര്‍ശിച്ചിരുന്നു. നടപ്പാക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ഉത്തരവ് ആവശ്യമായിവരുന്നപക്ഷം വീണ്ടും ചോദ്യംചെയ്യാന്‍ ഹരജിക്കാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഹരജിക്കാര്‍ക്ക് ഈ അവകാശം നിലനിര്‍ത്തിയാണ് ഉത്തരവ് നടപ്പാക്കാന്‍ ഹൈകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

വഖഫ് ബോര്‍ഡിന്‍െറ പ്രവര്‍ത്തനം നേരെയാക്കാനും അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ കണ്ടത്തൊനും ഹൈകോടതി വിധി ഉപകാരപ്പെടുമെന്നും സര്‍ക്കാര്‍ ക്രിയാത്മകമായി  വിഷയത്തില്‍ ഇടപെടുമെന്നും വഖഫ് സംരക്ഷണ വേദി ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

 

Tags:    
News Summary - wakf board- highcourt news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.