തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള ബിൽ ഉടൻ അവതരിപ്പിക്കുമെന്നും നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി കെ.ടി. ജലീൽ. കാര്യക്ഷമതയും ഉത്തരവാദിത്തവും വർധിപ്പിക്കാനാണ് നിയമനം പി.എസ്.സിക്ക് വിടാൻ ഒാർഡിനൻസ് ഇറക്കിയതെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
നിയമനം പി.എസ്.സിക്ക് വിടുന്നത് കേന്ദ്ര വഖഫ് നിയമത്തിന് വിരുദ്ധമെല്ലന്നും വി.കെ. ഇബ്രാഹിം കുഞ്ഞ്, പാറക്കൽ അബ്ദുല്ല, എം.കെ. മുനീർ, കെ.എൻ.എ. ഖാദർ, എൻ.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ്, പി.ടി.എ. റഹീം, വി.പി. സജീന്ദ്രൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി വ്യക്തമാക്കി.
സ്ഥിരം നിയമനങ്ങളെല്ലാം പി.എസ്.സിക്ക് വിടുകയെന്നതാണ് സർക്കാർ നയം. വഖഫ് ബോർഡിലെ നിയമനങ്ങൾ മുസ്ലിം വിഭാഗത്തിനു മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാറിന് നിവേദനമൊന്നും ലഭിച്ചിട്ടില്ല. തീരുമാനം പിൻവലിക്കുന്നത് പരിഗണനയിലില്ലെന്നും മന്ത്രി പറഞ്ഞു.
പി.എസ്.സിയുടെ പൊതു റാങ്ക്ലിസ്റ്റിൽനിന്ന് ഉദ്യോഗാർഥികളെ പരിഗണിക്കുേമ്പാൾ മുസ്ലിം വിഭാഗത്തിന് അത്തരം തസ്തികകളിൽ പ്രാതിനിധ്യം കുറയില്ലേയെന്ന ആശങ്ക പരിശോധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. പൊതു തസ്തികകളിൽ മുസ്ലിം വിഭാഗത്തിെൻറ കുറവ് വരാനുള്ള സാധ്യത കുറവാണെന്നും മന്ത്രി രേഖാമൂലം മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.