പാലക്കാട്: വാളയാർ ഡാമിലെ ജലനിരപ്പ് തിങ്കളാഴ്ച (ഒക്ടോബർ 12) വൈകിട്ട് ആറിന് 202.48 മീറ്റർ എത്തി. ഈ സാഹചര്യത്തിൽ ഡാമിൻെറ വൃഷ്ടിപ്രദേശങ്ങളിൽ രാത്രിയും മഴ തുടർന്നാൽ നീരൊഴുക്ക് കൂടാനും ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാൽ ഡാമിൻെറ ഷട്ടറുകൾ നാളെ (ഒക്ടോബർ 13 ) രാവിലെ 11 ന് തുറക്കേണ്ടിവരുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഡാമിൻെറ പരമാവധി ജലസംഭരണശേഷി 203 മീറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.