കഞ്ചിക്കോട്: വാളയാർ പെൺകുട്ടികളുടെ കേസിൽ വിധിവന്നതിെൻറ ഒന്നാം വാർഷികദിനമായ ഒക്ടോബർ 25ന് മാതാപിതാക്കൾ വീടിനുമുന്നിൽ ആരംഭിച്ച സത്യഗ്രഹം തുടരുന്നു. കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കുക, കേസ് കോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക എന്ന ആവശ്യങ്ങളുന്നയിച്ച് 31വരെയാണ് സത്യഗ്രഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനും സമരപ്പന്തലിലെത്തി.
തിങ്കളാഴ്ചയിലെ സത്യഗ്രഹത്തിെൻറ സംഘാടന ചുമതല ആദിവാസി സംരക്ഷണ സംഘത്തിനായിരുന്നു. സംഘം നേതാവ് നീളപ്പാറ മാരിയപ്പൻ, അറമുഖൻ പത്തിച്ചിറ, ഫാ. അഗസ്റ്റിൻ വട്ടോളി, വി.എം. മാർസൻ, അനിതൃഷിനു, സലിൽ അഹമ്മദ്, പട്ടികജാതി മോർച്ച നേതാവ് സി.എൻ. മോഹനൻ, ലത മേനോൻ, റെയ്മണ്ട് ആൻറണി, നൗഫിയ, രാജേഷ്, ബാലമുരളി, കബീർ, ഗോപാലകൃഷ്ണൻ, രമേശ് പ്രധാനി, സെറീന, വിൻസൻറ്, മോഹൻദാസ്, വസന്തകുമാരി, കൃഷ്ണൻകുട്ടി, വിജീഷ്, അഡ്വ. ശിവരാമൻ, എം. സുബ്രഹ്മണ്യൻ, രവി, പത്മജ എസ്. മേനോൻ, സ്മിത മേനോൻ, രവീന്ദ്രൻ, പ്രമോദ്, ഷാജി ചേലക്കാട്ടിൽ, ചന്ദ്രൻ, മുരുകേശൻ തുടങ്ങിയവർ അഭിവാദ്യ പ്രസംഗം നടത്തി. വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സി.ആർ. നീലകണ്ഠൻ ആമുഖ പ്രസംഗം നടത്തി.
പാലക്കാട്: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ വാളയാർ കേസ് അട്ടിമറിച്ച ഡിവൈ.എസ്.പി സോജൻ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാറിൽ പെൺകുട്ടികളുടെ അമ്മ നടത്തുന്ന സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെപോലെ ആയി എന്നത് ഞെട്ടിക്കുന്നതാണ്. വാളയാറിലെ അമ്മ ഉയർത്തുന്നത് കേരളത്തിലെ സ്ത്രീകളുടെ ചോദ്യമാണെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു.
ദലിതർക്കെതിരായ അതിക്രമങ്ങൾ പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നെന്നും അവർ പറഞ്ഞു. വി.ടി. ബൽറാം എം.എൽ.എ, വി.കെ. ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, മുൻ എം.പി വി.എസ്. വിജയരാഘവൻ തുടങ്ങിയവരും സമരപ്പന്തലിൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.