ഇടുക്കി: ജോസ് കെ മാണി പക്ഷം യു.ഡി.എഫിൽ ഇല്ലാത്ത സാഹചര്യത്തിൽ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളിൽ സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് പി.ജെ ജോസഫ്. നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ കേരളാ കോൺഗ്രസ്-എം മത്സരിച്ച സീറ്റുകൾ യു.ഡി.എഫ് നൽകണം. കൂടുതൽ സീറ്റുകൾ തങ്ങൾക്ക് വേണ്ട. കൂടുതൽ സീറ്റുകൾ തന്നാലും വാങ്ങില്ല. എന്നാൽ സ്റ്റാറ്റസ്കോ പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കേരളാ കോൺഗ്രസ്-എം ജോസ് കെ. മാണി വിഭാഗത്തെ പി.ജെ ജോസഫ് പരിഹസിച്ചു. ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പു വള്ളമാണ് ജോസ് വിഭാഗം. എപ്പോൾ വേണമെങ്കിലും ആ വള്ളം മുങ്ങാമെന്ന് ജോസഫ് വിമർശിച്ചു. കേരളാ കോൺഗ്രസിൽ നേതാക്കൾ ഏറെയും ജോസിനെ കൈവിട്ടിരിക്കുകയാണ്. ഇല്ലാത്ത കാര്യം പറയുന്ന റോഷി അഗസ്റ്റിൻ എം.എൽ.എ മാത്രമാണ് അദ്ദേഹത്തിനൊപ്പമുള്ളത്. ജോസ് കെ. മാണിയുടെ കുഴലൂത്തുകാരനായി റോഷി മാറിയിരിക്കുകയാണെന്നും ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.