തിരുവനന്തപുരം: അടുത്ത വർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് പുനർവിഭജനം സംബന്ധിച്ച മാർഗനിർദേശങ്ങൾ ഈ മാസം 24ന് പുറത്തിറങ്ങും. വാർഡ് പുനർവിഭജനം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഭൂരിഭാഗം വാര്‍ഡുകളും വീട്ടുനമ്പറും മാറും.
941 ഗ്രാമപഞ്ചായത്തുകളിലായി 1375 വാർഡുകൾ കൂടുന്നതാണ് പുതിയ വിജ്ഞാപനം. ആകെ 15,962 വാർഡുകൾ ഉണ്ടായിരുന്നത് 17,337 ആയി ഉയരും. 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ 2267 ആകും. ജില്ല പഞ്ചായത്തുകളിൽ 15 ഡിവിഷനുകളും കൂടും. ഓണാവധി കഴിഞ്ഞ് ചേരുന്ന പുനർവിഭജന കമ്മിറ്റിയിൽ മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡ് പുനർവിഭജന വിജ്ഞാപനം പുറപ്പെടുവിക്കും. വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചുള്ള കരട് ഒക്ടോബറിൽ നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ആവശ്യം. തദ്ദേശ സെക്രട്ടറിമാര്‍ക്കാണ് ഇതിനുള്ള ചുമതല.
പുഴ, മല, റോഡ്, പൊതുസ്ഥാപനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാകും അതിർത്തി തിരിച്ച് പേര് നിശ്ചയിക്കുക. അതു കഴിഞ്ഞ ശേഷം ജില്ല കലക്ടർ ആക്ഷേപങ്ങളും പരാതികളും കേൾക്കും. എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമായിരിക്കും കമീഷൻ വാർഡ് പുനർവിഭജനം സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറത്തിറക്കുക. വാര്‍ഡ് വിഭജനത്തില്‍ പാലിക്കേണ്ടത് എന്തൊക്കെ, അതിര്‍ത്തി നിര്‍ണയിക്കേണ്ടത്, വോട്ടര്‍മാരുടെ എണ്ണം എത്രവരെയാകാം തുടങ്ങിയവയെല്ലാം മാര്‍ഗനിര്‍ദേശത്തിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.