കോഴിക്കോട്: കുപ്പിവെള്ള കമ്പനികളുടെ ഭൂഗർഭ ജലചൂഷണത്തിന് സർക്കാർ നിയന്ത്രണം െകാണ്ടുവരുന്നു. ആദ്യപടിയായി ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള വ്യവസ്ഥകൾ തദ്ദേശ വകുപ്പ് കർശനമാക്കി. ഭൂജല വകുപ്പിെൻറ നിരാക്ഷേപ പത്രം ഹാജരാക്കിയാലേ കമ്പനികളുടെ ലൈസൻസ് തദ്ദേശ സ്ഥാപനങ്ങൾ പുതുക്കി നൽകൂ. ഉൗറ്റിയെടുക്കുന്ന വെള്ളത്തിെൻറ അളവിന് കൃത്യമായ കണക്കിെല്ലന്ന അവസ്ഥക്കാണ് മാറ്റം വരുന്നത്.
നിരാക്ഷേപ പത്രം അനുവദിക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥർ സ്ഥാപനം പരിശോധിക്കുകയും പ്രദേശത്തെ ഭൂജലത്തിെൻറ അളവ്, എടുക്കുന്ന വെള്ളത്തിെൻറ അളവ്, സമീപവാസികൾക്ക് കുടിവെള്ള ക്ഷാമമുണ്ടാക്കുന്നുണ്ടോ എന്നിവയടക്കം പരിശോധിക്കുമെന്ന് ഭൂജലവകുപ്പ് ഡയറക്ടർ കെ.എസ്. മധു ‘മാധ്യമ’ത്തോട് പറഞ്ഞു. നിരാക്ഷേപ പത്രം അനുവദിക്കുന്ന സ്ഥാപനങ്ങൾക്ക് വർഷം എത്ര അളവുവരെ ജലം ഉൗറ്റാമെന്ന് ഭൂജലവകുപ്പ് മുൻകൂട്ടി നിശ്ചയിച്ചു നൽകും. അനുവദനീയമായതിൽ അധികം വെള്ളമൂറ്റുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും.
ലൈസൻസ് പുതുക്കുന്നതിന് ഭൂജല വകുപ്പിെൻറ അനുമതി കൂടി നിർബന്ധമാക്കണമെന്ന് ഡയറക്ടർ തദ്ദേശ വകുപ്പിന് കത്തും നൽകി. കുപ്പിവെള്ള വ്യവസായ യൂനിറ്റുകൾ ജലമൂറ്റുന്നതു കാരണം കിണറുകളിലടക്കം ജല നിരപ്പ് താഴ്ന്നതായി വിവിധ കോണുകളിൽനിന്ന് ആക്ഷേപമുയർന്നിരുന്നു. ഇവ പരിഗണിച്ചാണ് തദ്ദേശ വകുപ്പ് കുപ്പിവെള്ള യൂനിറ്റുകളുടെ ലൈസൻസിന് ഭൂജല വകുപ്പിെൻറ അനുമതി കൂടി നിർബന്ധമാക്കിയത്.
ഭൂഗർഭ ജലവിതാനം വലിയതോതിൽ കുറയുന്നതായി കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, കാസർകോട് ജില്ലകളിലെ 33 പഞ്ചായത്തുകളെ അതിഗുരുതര മേഖലയായി കണക്കാക്കി. ഇവിടങ്ങളിൽ കുഴൽക്കിണറുകൾക്ക് അടക്കം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.