മുണ്ടകൻ കൃഷിക്ക് നവംബർ 15 മുതൽ ജല വിതരണം

തൃശൂർ: കാർഷിക കലണ്ടർ അനുസരിച്ച് നവംബർ 15 മുതൽ ഡിസംബർ 31 വരെ മുണ്ടകൻ കൃഷിക്കു വേണ്ടി ജലവിതരണം നടത്താൻ ഇറിഗേഷൻ വകുപ്പ് തീരുമാനം. വിവിധ കർഷക സമിതി അംഗങ്ങളും കൃഷി ഓഫീസർമാരും ചേർന്ന് ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ചേംബറിൽ നടത്തിയ പീച്ചി പ്രൊജക്ട് അഡ്വൈസറി കമ്മിറ്റിയിലാണ് തീരുമാനം.

ഇതനുസരിച്ച് അതത് പാടശേഖരങ്ങളിൽ കൃഷി ഏകീകരിക്കാൻ വേണ്ടി അനുയോജ്യമായ വിത്തുകൾ തെരഞ്ഞെടുക്കാൻ കൃഷി ഓഫീസർമാർ കർഷകർക്ക് നിർദേശം നൽകണമെന്നും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Tags:    
News Summary - Water Supply Alot to Mundakan Farming in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.