ഡബ്ല്യു.സി.സി അംഗങ്ങള്‍ മന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: ഡബ്ല്യു.സി.സി അംഗങ്ങള്‍ നിയമ മന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തി. ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.

എറണാകുളം കളമശ്ശേരി കുസാറ്റ് ഗസ്റ്റ് ഹൗസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. രഞ്ജിനി, റിമ കല്ലിങ്കല്‍ അടക്കം ഒമ്പത് പേരാണ് ഡബ്ല്യു.സി.സിയെ പ്രതിനിധീകരിച്ചത്.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമ നിര്‍മാണം വേണമെന്ന അഭിപ്രായം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് മൂന്നംഗ സമിതി പഠിച്ചുവരികയാണ്. ശേഷം സമഗ്ര നിയമനിര്‍മാണത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ അറിയിക്കണമെന്നാണ് സംഘടനയുടെ നിലപാടെന്ന് ഡബ്ല്യു.സി.സി അംഗങ്ങള്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഇതേ വിഷയത്തില്‍ ഡബ്ല്യു.സി.സി അംഗങ്ങള്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായി കോഴിക്കോട്‌വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    
News Summary - WCC members meets minister P rajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.