ഡബ്ല്യു.സി.സിക്ക് നീതി കിട്ടണം -എം.സി. ജോസഫൈൻ

കൊച്ചി: ഡബ്ല്യു.സി.സിക്ക് നീതി കിട്ടണമെന്ന് വനിത കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. അമ്മയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ജോസഫൈൻ കൊച്ചിയിൽ പറഞ്ഞു.

മോഹൻലാൽ അമ്മയുടെ തലപ്പത്ത്​ വന്നപ്പോൾ പ്രതീക്ഷ ഉണ്ടായിരുന്നു. പ്രതീക്ഷ നഷ്ടപ്പെട്ടപ്പോഴാണ് ഡബ്ല്യു.സി.സി വാർത്താസമ്മേളനം നടത്തിയത്. അഭിപ്രായം പറയുന്ന സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം നീതികരിക്കാനാകില്ലെന്നും ജോസഫൈൻ പറഞ്ഞു.

Tags:    
News Summary - wcc should get justice: MC Josephain -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.