?????? ?????????????? ???????????

ലോക്​ഡൗൺ മൂലം രണ്ട്​തവണ വിവാഹം മാറ്റി; മൂന്നാംവട്ടം മിന്നുകെട്ടി

തൊടുപുഴ: ലോക്​ഡൗൺ നീട്ടിയതിനെ തുടർന്ന്​ അടിമാലി ഇരുമ്പുപാലം സ്വദേശി എബിയ​ുടെയും മുനിയറ സ്വദേശിനി ക്രിസ്​റ്റിയുടെയും വിവാഹം നീട്ടിവെക്കേണ്ടിവന്നത്​ രണ്ടുവട്ടം. ഒരിക്കൽകൂടി നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇനി കാത്തിരിക്കുകയും മാറ്റിവെക്കുകയും വേണ്ടെന്ന്​ വീട്ടുകാർ തീരുമാനിച്ചു. തുടർന്ന്​ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ മൂന്നാംവട്ടം തീയതി നിശ്ചയിച്ച്​ ഇരുവരുടെയും വിവാഹം നടത്തി.

കാക്കത്തോട്ടത്തിൽ സാജുവി​​​െൻറയും ഷൈലയുടെയും മകനാണ്​ എബി. കളരിക്കൽ സ്​കറിയയുടെയും മോളിയുടെയും മകളാണ്​ ക്രിസ്​റ്റി. ആദ്യം ഏ​പ്രിൽ 20ന്​ വിവാഹം നടത്താനായിരുന്നു തീരുമാനം. ലോക്​ഡൗൺ നീട്ടി​യതോടെ വിവാഹം 30ലേക്ക്​ മാറ്റി. എന്നാൽ, ഇടുക്കിയിൽ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുകയും റെഡ്​സോൺ ആയി​ പ്രഖ്യാപിക്കുകയും ചെയ്​തതോടെ വിവാഹം നടത്താൻ കഴിഞ്ഞില്ല.

ഇതിനിടെ വീണ്ടും ലോക്​ഡൗൺ നീട്ടുന്നതിന്​ പ്രഖ്യാപനം വന്നു. ഇൗ സാഹചര്യത്തിൽ കഴിഞ്ഞ മൂന്നിന്​ വിവാഹം നടത്താൻ ഇരുകുടുംബങ്ങളും തീരുമാനിച്ചു. അടിമാലി സ​​െൻറ്​ തോമസ്​ ഒാർത്തഡോക്​സ്​ പള്ളിയിൽ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്​.

Tags:    
News Summary - wedding postponed two times due to lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.