കേരളത്തിലെ ജനകീയ മുഖ്യമന്ത്രിമാരിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി - റസാഖ് പാലേരി

കേരളത്തിലെ ജനകീയരായ മുഖ്യന്ത്രിമാരിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. വിശ്രമമില്ലാതെ ജനങ്ങൾക്കിടയിൽ പൊതുജീവിതം നയിച്ച രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ഏറ്റവും സാധാരണക്കാർക്ക് പോലും നേരിൽ കണ്ട് ആവശ്യങ്ങൾ ബോധിപ്പിക്കാൻ മാത്രം അടുപ്പമുള്ള ജനകീയ മുഖം അദ്ദേഹം എന്നും കാത്തു സൂക്ഷിച്ചു. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ വെൽഫെയർ പാർട്ടി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ആയിരിക്കെ കേരളത്തിലെ ഭൂരാഹിത്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടി തുടർച്ചയായ സമരങ്ങൾ നയിച്ച കാലത്താണ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് പഠനം നടത്താൻ രാജമാണിക്യം ഐ.എ.എസ്സിനെ ചുമതലപ്പെടുത്തുന്നത്. പ്രശ്നം പരിഹരിക്കാൻ സീറോ ലാൻഡ്ലെസ് പദ്ധതിയുമായി മുന്നോട്ട് പോയതും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ കാലത്താണ്.

കേരളത്തിൽ പത്ത് വർഷം കൊണ്ട് മദ്യനിരോധനം നടപ്പാക്കണമെന്നവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മുന്നോട്ട് വെച്ച നിർദേശത്തെ പ്രായോഗികമായി പിന്തുണച്ച തീരുമാനങ്ങൾ അദ്ദേഹത്തിന്‍റെ കാലത്തെ സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഘട്ടം ഘട്ടമായി ബെവ്‌കോ ഔട്ട് ലെറ്റുകൾ നിർത്തലാക്കിയതൊക്കെ അത്തരം തീരുമാനങ്ങളുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം സ്മരിച്ചു.

Tags:    
News Summary - Welfare Party about Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.