ആർ.സി.സിയിലെ മരുന്നുക്ഷാമം പരിഹരിക്കാൻ സർക്കാർ ഇടപെടണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: റീജനൽ കാൻസർ സെന്‍ററിൽ അടിയന്തര ആവശ്യങ്ങൾക്കുള്ള മരുന്നുകൾ പോലും ലഭ്യമല്ലാത്ത സാഹചര്യം സർക്കാർ ഉടൻ പരിഹരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസഫ്‌ ജോൺ ആവശ്യപ്പെട്ടു. അധികൃതരുടെ ഭാഗത്തുനിന്ന് തുടർച്ചയായ വീഴ്ച സംഭവിച്ചത് സർക്കാർ ഗൗരവത്തോടെ കാണണം.

ടെൻഡർ നടപടികളിലെ കാലതാമസം കൊണ്ടാണ് മരുന്നുകൾ ലഭ്യമാകാത്തതെന്ന സാങ്കേതികമായ വിശദീകരണമാണ് അധികൃതർ നൽകുന്നത്.

ആ.ർ.സി.സിയിലെ മരുന്നുക്ഷാമവുമായി ബന്ധപ്പെട്ട വാർത്ത ദിവസങ്ങളായി വരുന്നുണ്ടെങ്കിലും ഗൗരവത്തോടെ പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. സൗജന്യനിരക്കിൽ കാൻസർ രോഗികൾക്ക് ലഭിച്ചിരുന്ന മരുന്നുകൾ പോലും ലഭ്യമാക്കുന്നതിന്​ ഉദ്യോഗസ്ഥർ മുൻകൈയെടുക്കുന്നില്ല. അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ജീവൻരക്ഷാമരുന്നുകൾ, കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന മരുന്നുകൾ തുടങ്ങിയവ പോലും ലഭ്യമല്ല. കാൻസർ ചികിത്സയ്ക്ക് സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഇത്തരം മരുന്നുകൾ വലിയ വില കൊടുത്തു പൊതുവിപണിയിൽ നിന്ന് വാങ്ങേണ്ട ദുരവസ്ഥയിലാണ് രോഗികൾ. മരുന്നുക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തിയില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ജോസഫ്‌ ജോൺ അറിയിച്ചു.

Tags:    
News Summary - welfare party says that government should consider medicine shortage in RCC immediately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.